മുകേഷ് അംബാനി ക്ഷണിച്ചവരിൽ അനന്തിന് ഏറ്റവും വിലയേറിയ സമ്മാനം നൽകിയത് ആര്; ആഡംബര ഗിഫ്റ്റുകൾ എന്തൊക്കെ

Published : Mar 09, 2024, 06:21 PM IST
മുകേഷ് അംബാനി ക്ഷണിച്ചവരിൽ അനന്തിന് ഏറ്റവും വിലയേറിയ സമ്മാനം നൽകിയത് ആര്; ആഡംബര ഗിഫ്റ്റുകൾ എന്തൊക്കെ

Synopsis

അനന്ത് അംബാനിക്കും രാധിക മെർച്ചന്റിനും ലഭിച്ച സമ്മാനങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാണ്  ഏറ്റവും വിലയേറിയ സമ്മാനം നൽകിയത് എന്നറിയേണ്ടേ.. 

രാജ്യം മുഴുവൻ ഉറ്റുനോക്കിയ ആഘോഷങ്ങളായിരുന്നു മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ ജാംനഗറിൽ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടി അത്രയേറെ ആഡംബരം നിറഞ്ഞതായിരുന്നു.  ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികൾ ആഘോഷത്തിൽ പങ്കെടുക്കാൻ ഗുജറാത്തിലേക്ക് എത്തിയിരുന്നു. 

ബിൽ ഗേറ്റ്സും മാർക്ക് സക്കർബർഗും മുതൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവരും പ്രശസ്ത കായിക താരങ്ങളായ എംഎസ് ധോണി, രോഹിത് ശർമ്മ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരും മുകേഷ് അംബാനിയുടെ ക്ഷണം സ്വീകരിച്ച് പാർട്ടിയിൽ പങ്കെടുത്തിരുന്നു. 

ബോളിവുഡ് താരങ്ങളുടെ ഡാൻസുകൾ ആഘോഷത്തെ കൂടുതൽ മനോഹരമാക്കിയിരുന്നു. ഒപ്പം അനന്ത് അംബാനിക്കും രാധിക മെർച്ചന്റിനും ലഭിച്ച സമ്മാനങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാണ്  ഏറ്റവും വിലയേറിയ സമ്മാനം നൽകിയത് എന്നറിയേണ്ടേ.. 

ഷാരൂഖ് ഖാൻ ദമ്പതികൾക്ക് അഞ്ച് കോടിയിലധികം വിലയുള്ള മെഴ്‌സിഡസ് ബെൻസ് 300 SLR ആണ് സമ്മാനമായി നൽകിയത്. സൽമാൻ ഖാൻ അനന്ത് അംബാനിക്കായി പ്രത്യേകം നിർമ്മിച്ച വിലകൂടിയ കസ്റ്റമൈസ്ഡ് വാച്ചും രാധിക മെർച്ചൻ്റിന് ഒരു ജോടി ഡയമണ്ട് കമ്മലും സമ്മാനിച്ചു. 

രൺബീർ കപൂറും ആലിയ ഭട്ടും രാധിക മെർച്ചൻ്റിന് വജ്രം കൊണ്ട് നിർമ്മിച്ച ഗുച്ചി ബ്രാൻഡിന്റെ മനോഹരമായ ക്ലച്ചും അനന്ത് അംബാനിക്ക് എയർ ജോർദാൻ ഷൂസും സമ്മാനിച്ചു.

സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും ദമ്പതികൾക്ക് സ്വർണ്ണവും വജ്രംകൊണ്ടും നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളും ലക്ഷ്മി വിഗ്രഹങ്ങളും സമ്മാനിച്ചു. കിയാര അദ്വാനി ഇഷ അംബാനിയുടെ ബാല്യകാല സുഹൃത്താണ് .

 വിക്കി കൗശലും കത്രീന കൈഫും വധുവിന് ഡയമണ്ട് ബ്രേസ്‌ലെറ്റും നെക്ലേസും സമ്മാനിച്ചു.

ദീപിക പദുക്കോണും രൺവീർ സിംഗും അനന്ത് അംബാനിക്കും രാധിക മർച്ചൻ്റിനും ഒരു കോടി രൂപ വിലമതിക്കുന്ന കസ്റ്റമൈസ്ഡ് ഡയമണ്ട് റോളക്സ് വാച്ചുകൾ സമ്മാനിച്ചു.
 

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും