M Sivasankar: നാല് ദിവസം കൊണ്ട് 10,000 കോപ്പി; ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറുമൊരു ആന' വൻ ഹിറ്റ്‌

Kiran Gangadharan   | Asianet News
Published : Feb 08, 2022, 01:37 PM ISTUpdated : Feb 08, 2022, 03:37 PM IST
M Sivasankar: നാല് ദിവസം കൊണ്ട് 10,000 കോപ്പി; ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറുമൊരു ആന' വൻ ഹിറ്റ്‌

Synopsis

അശ്വത്ഥാമാവ് വെറും ഒരു ആന എന്നതാണ് എം ശിവശങ്കറിന്റെ  ആത്മകഥയുടെ പേര്. ഇക്കഴിഞ്ഞ ശനിയാഴ്ച ഫെബ്രുവരി അഞ്ചിനാണ് പുസ്തകം പുറത്തിറക്കിയത്. മലയാളത്തിൽ എഴുതിയിരിക്കുന്ന ആത്മകഥ 176 പേജുകൾ ഉണ്ട്. 250 രൂപയാണ് പുസ്തകത്തിന്റെ വില.

തിരുവനന്തപുരം : സംസ്ഥാനത്ത് വൻ വിവാദത്തിന് തിരികൊളുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന്റെ(m sivasankar) ആത്മകഥയ്ക്ക് (autobiography)വൻ സ്വീകാര്യത. ആത്മകഥ പുറത്തിറങ്ങി നാല് ദിവസങ്ങൾക്കുള്ളിൽ 2 എഡിഷനുകളും തീർന്നുപോയി. ആദ്യ 2 തവണയും 5000 കോപ്പി വീതമാണ് അച്ചടിച്ചത്.

അശ്വത്ഥാമാവ് വെറും ഒരു ആന എന്നതാണ് എം ശിവശങ്കറിന്റെ  ആത്മകഥയുടെ പേര്. ഇക്കഴിഞ്ഞ ശനിയാഴ്ച ഫെബ്രുവരി അഞ്ചിനാണ് പുസ്തകം പുറത്തിറക്കിയത്. മലയാളത്തിൽ എഴുതിയിരിക്കുന്ന ആത്മകഥ 176 പേജുകൾ ഉണ്ട്. 250 രൂപയാണ് പുസ്തകത്തിന്റെ വില. ഡിസി ബുക്സിന്റെയും ഡീലർമാരുടെയും പക്കൽ നിന്ന് പുസ്തകം വാങ്ങാനാകും.  പതിനായിരം കോപ്പികൾ വിറ്റുപോയതോടെ മൂന്നാമത്തെ എഡിഷനും അച്ചടിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ് പുസ്തകത്തിന്റെ പ്രസാധകരായ ഡിസി ബുക്സ്. 5000 കോപ്പികളാണ് മൂന്നാമത്തെ വട്ടം അച്ചടിച്ചിരിക്കുന്നത്.

പുസ്തകത്തിന് ഉയർന്ന ഡിമാൻഡ് ആണെന്നും അതിവേഗമാണ് വിറ്റു പോകുന്നതെന്നും ഡിസി ബുക്സ് കിഴക്കേമുറി ഇടം ശാഖയിലെ ജീവനക്കാരൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി.

നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിൽ ആയിരുന്ന എം ശിവശങ്കർ തന്റെ ആത്മകഥ എഴുതിയത് കേരളത്തിൽ വലിയ തോതിൽ ചർച്ചയായിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നതോടെ സംഭവം ചൂടേറിയ ചർച്ചകൾക്ക് വഴിതെളിച്ചു. ഇതോടെയാണ് പുസ്തകത്തിന് വലിയ ഡിമാൻഡ് ഉണ്ടായത്.

അതേസമയം എം ശിവശങ്കർ അനുമതിയില്ലാതെയാണ് പുസ്തകം എഴുതിയതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. സിപിഐഎമ്മിന്റെ  ശക്തമായ പിന്തുണ വിവാദങ്ങളിൽ ശിവശങ്കറിനായിരുന്നു. അതേസമയം സർക്കാർ ശിവശങ്കറിൽ നിന്ന് വിശദീകരണം തേടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മകഥയുടെ പശ്ചാത്തലത്തിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾക്ക്‌ പിന്നാലെ, സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആലോചന.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ