
ഇന്ത്യൻ നിർമ്മിത വിദേശ മദ്യം നിർമ്മാതാക്കളായ റാഡിക്കോ ഖൈതാൻ ലിമിറ്റഡ് മാജിക് മൊമെന്റിന്റെ പുതിയ കോക്ടെയ്ൽ മിക്സുകൾ പുറത്തിറക്കി. 4.8 ശതമാനം ആൽക്കഹോൾ അടങ്ങിയ വോഡ്ക കോക്ക്ടെയിലുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ രുചികളിൽ എത്തുന്ന കോക്ക്ടെയിലുകൾ മിനി ക്യാനുകളിൽ ലഭ്യമാകും. കോസ്‌മോപൊളിറ്റൻ, കോള, മോജിറ്റോ എന്നീ മൂന്ന് വേരിയന്റുകൾ നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചു. കർണാടക, ഗോവ, മഹാരാഷ്ട്ര, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിൽ അടുത്ത മാസത്തോടെ ഉൽപ്പന്നങ്ങൾ എത്തും.
ALSO READ : കാൻസറിന് കാരണമാകുന്ന രാസവസ്തു; ഡവ് അടക്കം അടക്കം 5 ജനപ്രിയ ബ്രാൻഡുകളെ തിരിച്ചുവിളിച്ച് യൂണിലിവർ
റെഡി-ടു-ഡ്രിങ്ക് ഉൽപ്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്പര്യം കണക്കിലെടുത്താണ് പുതിയ വേരിയന്റുകൾ വിപണിയിൽ ഇറക്കിയതെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അമർ സിൻഹ പറഞ്ഞു. വ്യാപാര വിപണിയിലെ കോക്ടെയ്ൽ സംസ്കാരം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കളുടെ മുൻഗണനയ്ക്ക് അനുസരിച്ച് ഉത്പന്നങ്ങൾ തയ്യാറാക്കാൻ ശ്രമിക്കുകയാണെന്ന് അമർ സിൻഹ പറഞ്ഞു. ആൽക്കഹോൾ കുറഞ്ഞ അളവിലുള്ള കോക്ടിൽ പാനീയങ്ങൾ കുറവായിരുന്നു ഉണ്ടായിരുന്നത് അത് നികത്താനാണ് കമ്പനി ശ്രമിച്ചിട്ടുള്ളത്.
2021 ൽ റെഡി-ടു-ഡ്രിങ്ക് കോക്‌ടെയിൽ വിപണിയിൽ സാന്നിധ്യം അറിയിച്ചെങ്കിലും വിപണിയിൽ മുന്നേറാൻ 2022-2030 കാലയളവിൽ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഇന്ത്യയിലെ റെഡി-ടു-ഡ്രിങ്ക് ലഹരിപാനീയ വിപണി ഇപ്പോഴും അതിന്റെ നവോത്ഥാന ഘട്ടത്തിലാണ്, ഏതാനും കമ്പനികൾ മാത്രമാണ് ഇത്തരം ഉത്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നത്. ഉത്സവ സീസണിലേക്കാണ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നത് എന്നതിനാൽ തന്നെ വിപണിയിൽ പ്രതീക്ഷയുണ്ടെന്ന് അമർ സിൻഹ പറഞ്ഞു
ALSO READ : യഹൂദവിരുദ്ധ പരാമർശം നടത്തി; കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്
കോവിഡ് മൂലം മുടങ്ങിയ ഒത്തുചേരലുകൾ വീണ്ടും ആരംഭിക്കുമ്പോൾ ഈ ഉത്സവകാലം വളരെ പ്രതീക്ഷ നൽകുന്നു എന്ന് അമർ സിൻഹ കൂട്ടിച്ചേർത്തു. റോയൽ രൺതംബോർ ഹെറിറ്റേജ് കളക്ഷൻ വിസ്‌കി, മാജിക് മൊമന്റ്‌സ് ഡാസിൽ തുടങ്ങിയ ബ്രാൻഡുകളുടെ പ്രീമിയം വിഭാഗങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയുണ്ട് എന്ന് സിൻഹ പറഞ്ഞു.