സിഎൻജി വില കുറച്ച് മഹാരാഷ്ട്ര; ​ഗാർഹികാവശ്യത്തിനുള്ള പാചകവാതക വിലയിലും കുറവ്

Published : Apr 01, 2022, 09:50 AM IST
സിഎൻജി വില കുറച്ച് മഹാരാഷ്ട്ര; ​ഗാർഹികാവശ്യത്തിനുള്ള പാചകവാതക വിലയിലും കുറവ്

Synopsis

മഹാരാഷ്ട്ര സർക്കാർ സി എൻ ജി നികുതി 13.5 ൽ നിന്ന് 3% ശതമാനത്തിലേക്ക് കുറച്ചിരിക്കുകയാണ്.

മുംബൈ: മഹാരാഷ്ട്രയിൽ (Maharashtra)  സിഎൻജി വില  (CNG) കുറച്ചു. 6 രൂപയാണ് കുറച്ചത്. നിലവിലെ വില 60 രൂപയാണ്. മഹാരാഷ്ട്ര സർക്കാർ സി എൻ ജി നികുതി 13.5 ൽ നിന്ന് 3% ശതമാനത്തിലേക്ക് കുറച്ചിരിക്കുകയാണ്.

ഇവിടെ വീടുകളിലേക്കുള്ള പിഎൻജി( piped natural gas) വിലയിലും കുറവ് വന്നിട്ടുണ്ട്.  3.50 രൂപയാണ് കുറച്ചത്. നിലവിൽ കിലോയ്ക്ക് 36 രൂപയാണ് ഈടാക്കുന്നത്.

കേരളത്തിൽ വാണിജ്യ പാചക വാതകത്തിന്‍റെ വില 256 രൂപ കൂട്ടി

കേരളത്തിൽ ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 256 രൂപയാണ് കൂട്ടിയത്.  വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

വാണിജ്യ സിലിണ്ടറുകളുടെ കൊച്ചിയിലെ വില 2256 രൂപ. സിഎന്‍ജിയുടെ വിലയും കൂട്ടി. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎന്‍ജിക്ക് ഇന്നുമുതല്‍ 80 രൂപയാണ് നല്‍കേണ്ടത്.

Read Also: അധികഭാരം ഇന്ന് മുതൽ ; നികുതി ഭാരം കൂടി; വെള്ളക്കരം കൂടി; വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും വർധിച്ചു

കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി ഫീസ്വർധിച്ചു. പുതിയ സാന്പത്തിക വർഷമായ ഇന്ന് മുതൽ നികുതി ഭാരം (tax increase)കൂടി. അടിസ്ഥാന ഭൂനികുതിയിൽലവരുന്നത് ഇരട്ടിയിലേറെ വർധനയാണ് .എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി(land tax) നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിച്ചു. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. 

ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കകള്‍ കൃതതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കും. ഇത് ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. 

ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല.  ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്‍റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണിമൂല്യം പലമടങ്ങ് വര്‍ധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധന നടപ്പിലാക്കും. 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 
 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ