തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവ ബത്ത, ക്ഷേമ നിധി ഫെബ്രുവരിയിൽ, 3 ലക്ഷം തൊഴിൽ

Published : Jan 15, 2021, 10:52 AM ISTUpdated : Jan 15, 2021, 12:36 PM IST
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവ ബത്ത, ക്ഷേമ നിധി ഫെബ്രുവരിയിൽ, 3 ലക്ഷം തൊഴിൽ

Synopsis

ഫെബ്രുവരി മാസത്തിൽ ക്ഷേമ നിധി രൂപംകൊള്ളും. ഇതിനായുള്ള കരട് രൂപീകരിച്ചതായും ധനമന്ത്രി അറിയിച്ചു.  വർഷത്തിൽ 20 ദിവസമെങ്കിലും തൊഴിലെടുക്കുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. ഇതിനുള്ള അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും.

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്ന് തൊഴിലെടുക്കുന്ന എല്ലാ തൊഴിലാളികൾക്കുമുളള  ക്ഷേമ നിധി ഫെബ്രുവരി മാസത്തിൽ രൂപം കൊള്ളുമെന്നും ഇതിനായുള്ള കരട് രൂപീകരിച്ചതായും ധനമന്ത്രി തോമസ് ഐസക്ക്. തൊഴിലുറപ്പ് പദ്ധതിയിൽ 3 ലക്ഷം പേർക്ക് കൂടി തൊഴിൽ ഉറപ്പാക്കും. 2021-2022 വർഷത്തിൽ 75 ദിവസമെങ്കിലും ശരാശരി തൊഴിൽ നൽകുന്നത് ലക്ഷ്യം വെച്ച് ലേബർ ബജറ്റുകൾ ക്രമീകരിക്കും. 

ഫെബ്രുവരി മാസത്തിൽ ക്ഷേമ നിധി രൂപംകൊള്ളും. ഇതിനായുള്ള കരട് രൂപീകരിച്ചതായും ധനമന്ത്രി അറിയിച്ചു.  വർഷത്തിൽ 20 ദിവസമെങ്കിലും തൊഴിലെടുക്കുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. ഇതിനുള്ള അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. തൊഴിൽ സേനയിൽ നിന്നും പുറത്ത് പോകുമ്പോൾ ഈ തുക പൂർണമായും തൊഴിലാളിക്ക് ലഭിക്കും. മറ്റ് പെൻഷനുകളില്ലാത്തവർക്ക് 60 വയസുമുതൽ പെൻഷൻ നൽകും. ഫെസ്റ്റിവൽ അലവൻസ് ക്ഷേമനിധി വഴിയാക്കും. 75 ദിവസം തൊഴിലെടുത്ത എല്ലാവർക്കും ഫെസ്റ്റിവൽ അലവൻസ് ഉറപ്പാക്കും. നഗരമേഖലയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 100 കോടി ബജറ്റിൽ വകയിരുത്തി. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അമരക്കാരന്‍; പ്രതിസന്ധിയിലും തലയുയര്‍ത്തി നില്‍ക്കുന്ന ശതകോടീശ്വരന്‍ രാഹുല്‍ ഭാട്ടിയ: അറിയാം ആസ്തിയും ജീവിതവും
ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം