വന്‍ മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വർഷം പിറന്നു

Web Desk   | Asianet News
Published : Apr 01, 2021, 07:01 AM ISTUpdated : Apr 01, 2021, 07:02 AM IST
വന്‍ മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വർഷം പിറന്നു

Synopsis

50 കോടിയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇന്ന് മുതൽ ഇൻവോയ്‌സിങ് നിർബന്ധമാകും.

ദില്ലി: ഒട്ടേറെ മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വർഷം പിറന്നു. ലഘു സന്പാദ്യ പദ്ധതികളുടെ പലിശ കേന്ദ്രം കുറച്ചതാണ് പ്രധാന നടപടി. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് അടക്കം ഒരു ശതമാനംവരെയാണ് പലിശ കുറച്ചത്. പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി നിക്ഷേപത്തിനും പലിശ കുറയും. 50 കോടിയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇന്ന് മുതൽ ഇൻവോയ്‌സിങ് നിർബന്ധമാകും. ചരക്കുകൾക്കും സേവനങ്ങൾക്കും ഡെബിറ്റ് , ക്രെഡിറ്റ് നോട്ടുകൾക്കും ഇൻവോയ്‌സിങ് വേണം. ദേശീയ പാതകളിലെ ടോൾ നിരക്ക് ഇന്ന് മുതൽ കൂടും. ആദായ നികുതി നിയമങ്ങളിലും വലിയ മാറ്റങ്ങളാണ് വരുന്നത് റിട്ടേൺ നൽകിയില്ലെങ്കിൽ ഇനി കനത്ത പിഴ. 

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?