തിളക്കം കുറയുന്ന വെള്ളിത്തിര; ബജറ്റ് സഹായം തേടി തിയേറ്റര്‍ മേഖല

Published : Jan 30, 2025, 06:08 PM IST
തിളക്കം കുറയുന്ന വെള്ളിത്തിര; ബജറ്റ് സഹായം തേടി തിയേറ്റര്‍ മേഖല

Synopsis

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ മാധ്യമ, വിനോദ വിപണിയായി മാറുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

ഴയ ആ സുവര്‍ണകാലത്തേക്ക് രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ തിരിച്ചെത്തുമോ..അതിന് ധനമന്ത്രി കനിയണമെന്നാണ് സിനിമാ തിയേറ്റര്‍ വ്യവസായ മേഖല പറയുന്നത്. സിനിമാ ടിക്കറ്റുകളുടെ നികുതി കുറയ്ക്കണമെന്നാണ് ഇതില്‍ പ്രധാന ആവശ്യം. കൂടാതെ പരസ്യ മേഖലയുടെ വളര്‍ച്ചയ്ക്കുള്ള സഹായം നല്‍കണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 2024ല്‍,  തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയത്  88.3 കോടി പേരാണ്. 2023-നെ അപേക്ഷിച്ച് 6 ശതമാനം  കുറവാണിത്. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ കുറഞ്ഞ ആളുകളാണ് തിയേറ്റുകളിലെത്തിയത്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ മാധ്യമ, വിനോദ വിപണിയായി മാറുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയുടെ ജിഡിപിയില്‍ മാധ്യമ, വിനോദ വ്യവസായ മേഖലയുടെ സംഭാവന ഒരു ശതമാനത്തില്‍ താഴെയാണ്. യുഎസ്, യുകെ, ജപ്പാന്‍ തുടങ്ങിയ നിരവധി വികസിത വിപണികളുടേത് 3 മുതല്‍ 4 ശതമാനം വരെയാണ്.

സിനിമാ തിയേറ്ററുകളില്‍ പോകുന്നത് ചെലവേറിയതല്ലാതാക്കി മാറ്റുന്നതിന് ടിക്കറ്റുകള്‍ക്കുള്ള ചരക്ക് സേവന നികുതി യുക്തിസഹമാക്കേണ്ടത് അത്യാവശ്യമാണെന്ന് ഇവര്‍ പറയുന്നു.ഏകജാലക ക്ലിയറന്‍സ് സംവിധാനത്തിലൂടെ ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ സുഗമമാക്കിയാല്‍ കൂടുതല്‍ തിയേറ്ററുകള്‍ പ്രവര്‍ത്തനം തുടങ്ങും. തിയേറ്ററുകള്‍ക്ക് വിപുലീകരണത്തിലും സേവന നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായങ്ങള്‍ നല്‍കുകകയും വേണം.നിലവില്‍ 18 ശതമാനം ആണ് സിനിമാ ടിക്കറ്റുകളുടെ നികുതി .കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സിംഗിള്‍  സ്ക്രീനുകളുടെ എണ്ണം ഏകദേശം 5,500ഉം,  മള്‍ട്ടിപ്ലക്സ് 4,000ഉം ആണ്.  അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,200-1,300 സ്ക്രീനുകള്‍ മാത്രമേ കൂട്ടിച്ചേര്‍ക്കപ്പെടുകയുള്ളൂ എന്നാണ് കണക്കുകള്‍.

എഫ്എംസിജി കമ്പനികളുടെ ലാഭത്തിലെ ഇടിവ് കാരണം പരസ്യങ്ങള്‍ക്കായുള്ള കമ്പനികളുടെ നീക്കിയിരിപ്പ് കുറഞ്ഞിട്ടുണ്ട്. ഇത് പ്രത്യേകിച്ച് ടെലിവിഷനുകളുടെ വരുമാനത്തെ ബാധിച്ചുവെന്നും മാധ്യമ, വിനോദ മേഖലയിലുള്ളവര്‍ പറയുന്നു

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ