ഇന്ത്യയിലേക്കുള്ള പാമോയിൽ വിതരണത്തിൽ ഇന്തോനേഷ്യയെ മറികടന്ന് മലേഷ്യ

By Web TeamFirst Published Jun 22, 2021, 10:33 PM IST
Highlights

ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പാമോയിൽ വിതരണം 32 ശതമാനം ഇടിഞ്ഞ് രണ്ട് ദശലക്ഷം ടണ്ണായി. 

ദില്ലി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവിയിലേക്ക് മലേഷ്യ വീണ്ടുമെത്തി. ഇന്തോനേഷ്യയെ മറികടന്നാണ് മുന്നേറ്റം. 2020-21 സാമ്പത്തിക വർഷത്തിലാണിത്. ഇന്തോനേഷ്യ ഭക്ഷ്യ എണ്ണ കയറ്റുമതി ചെയ്യുന്നതിന് മുകളിൽ ഉയർന്ന നികുതി ചുമത്തിയതാണ് മലേഷ്യയ്ക്ക് സഹായകരമായത്.

മലേഷ്യയുടെ ഇന്ത്യയിലേക്കുള്ള പാമോയിൽ വിതരണം 238 ശതമാനം വർധിച്ച് 2.42 ദശലക്ഷം ടണ്ണിലെത്തി. 2020 നവംബർ ഒന്നിന് ആരംഭിച്ച മാർക്കറ്റിങ് വർഷത്തിലെ കണക്കാണിതെന്ന് ഡാറ്റ ശേഖരിച്ച ദി സോൾവന്റ് എക്സ്ട്രാക്ടേർസ് അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു.

ഇതേ സമയത്ത് ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പാമോയിൽ വിതരണം 32 ശതമാനം ഇടിഞ്ഞ് രണ്ട് ദശലക്ഷം ടണ്ണായി. ഡിസംബറിലാണ് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയ്ക്ക് മുകളിൽ ഇന്തോനേഷ്യ സർക്കാർ ഉയർന്ന നികുതി ചുമത്തിയത്. എന്നാൽ ഇന്തോനേഷ്യ കയറ്റുമതി തീരുവ കുറച്ചാൽ പിന്നെ മലേഷ്യയിൽ നിന്നുള്ള കയറ്റുമതി വീണ്ടും ഇടിയുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!