രൂപയുടെ മൂല്യം ഇടിഞ്ഞു! ഇന്ത്യയിലെ അതിസമ്പന്നർക്ക് 2020 നഷ്ടത്തിന്റെ വർഷം, കണക്കുകൾ ഇങ്ങനെ

Web Desk   | stockphoto
Published : Jun 22, 2021, 10:05 PM ISTUpdated : Jun 22, 2021, 10:17 PM IST
രൂപയുടെ മൂല്യം ഇടിഞ്ഞു! ഇന്ത്യയിലെ അതിസമ്പന്നർക്ക് 2020 നഷ്ടത്തിന്റെ വർഷം, കണക്കുകൾ ഇങ്ങനെ

Synopsis

ദശലക്ഷം ഡോളർ ആസ്തിയുള്ള ഇന്ത്യാക്കാരുടെ എണ്ണം 764000ത്തിൽ നിന്ന് 698000ത്തിലേക്ക് താഴ്ന്നു. 

ദില്ലി: മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും പൂനാവാലെമാരുടെയും ആസ്തികൾ വർധിച്ചെങ്കിലും 2020 ഇന്ത്യയിലെ അതിസമ്പന്നർക്ക് തിരിച്ചടിയുടെ വർഷമായിരുന്നു. ഇന്ത്യയിലെ അതിസമ്പന്നരുടെ ആകെ ആസ്തിയിൽ 2020 ൽ 4.4 ശതമാനം ഇടിവുണ്ടായി. 12.83 ലക്ഷം കോടി ഡോളറാണ് ഇന്ത്യയിലെ അതിസമ്പന്നരുടെ സംയോജിത ആസ്തി.

ദശലക്ഷം ഡോളർ ആസ്തിയുള്ള ഇന്ത്യാക്കാരുടെ എണ്ണം 764000ത്തിൽ നിന്ന് 698000ത്തിലേക്ക് താഴ്ന്നു. ഇതിനെല്ലാം കാരണമായതോ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതും. 594 ബില്യൺ ഡോളർ ആസ്തിയാണ് ഇടിഞ്ഞത്.

ലോകത്തെ അതിസമ്പന്നരിൽ വെറും ഒരു ശതമാനമാണ് ഇന്ത്യയിലുള്ളത്. എന്നാൽ ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം 2025 ആകുമ്പോഴേക്ക് 81.8 ശതമാനം വർധിക്കുമെന്ന് ക്രെഡിറ്റ് സ്യൂസ്സെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 2025 ൽ ഇന്ത്യയിൽ 13 ലക്ഷം അതിസമ്പന്നരുണ്ടാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്