Latest Videos

ഇ-കൊമേഴ്സ് കമ്പനികൾ രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നതായി പിയൂഷ് ഗോയൽ

By Web TeamFirst Published Jun 28, 2021, 8:47 AM IST
Highlights

'ഇ-കൊമേഴ്സ് കമ്പനികളുടെ പല പ്രവർത്തനങ്ങളും ഉപഭോക്തൃ താത്പര്യത്തിന് വിരുദ്ധമാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന ഇ-കൊമേഴ്സ് ഡ്രാഫ്റ്റ് റൂൾ ഇന്ത്യൻ കമ്പനികൾക്കടക്കം ബാധകമായിട്ടുള്ളതാണ്.'

ദില്ലി: എല്ലാ ഇ-കൊമേഴ്സ് കമ്പനികളും രാജ്യത്തെ നിയമങ്ങൾ പാലിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്ന് പിയൂഷ് ഗോയൽ. മസിൽ പവറും മണി പവറും ഉപയോഗിച്ച് ഇന്ത്യക്കാരുടെ താത്പര്യങ്ങളെ ഹനിക്കരുതെന്നും കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു.

ഇ-കൊമേഴ്സ് കമ്പനികളുടെ പല പ്രവർത്തനങ്ങളും ഉപഭോക്തൃ താത്പര്യത്തിന് വിരുദ്ധമാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന ഇ-കൊമേഴ്സ് ഡ്രാഫ്റ്റ് റൂൾ ഇന്ത്യൻ കമ്പനികൾക്കടക്കം ബാധകമായിട്ടുള്ളതാണ്. ഈ നിയമം രാജ്യത്തെ ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ വിപണി വലുതാണ്. എല്ലാ കമ്പനികളെയും രാജ്യത്തേക്ക് ക്ഷണിക്കുന്നു. എന്നാൽ കമ്പനികൾ ഇവിടുത്തെ നിയമങ്ങൾ പാലിക്കണം. നിർഭാഗ്യവശാൽ പല കമ്പനികളും ഇത് പാലിക്കുന്നില്ല. പല കമ്പനികളോടും താൻ നേരിട്ട് സംസാരിച്ചു. അമേരിക്കൻ കമ്പനികൾ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. വിപണിയിലേക്ക് കൂടുതൽ പണം ഇറക്കാൻ സാധിക്കുന്ന വലിയ കമ്പനികളാണ് തങ്ങളെന്ന അഹന്തയാണ് അവർക്കെന്നും പിയൂഷ് ഗോയൽ വിമർശിച്ചു.

click me!