ഒരു വർഷത്തേക്ക് പാപ്പരത്ത നടപടികൾ ഉണ്ടാകില്ല; തൊഴിലുറപ്പിന് അധിക വിഹിതമായി 40,000 കോടി

By Web TeamFirst Published May 17, 2020, 5:31 PM IST
Highlights

ലോക്ക്ഡൗണിന്റെ ഭാ​ഗമായി ദശലക്ഷക്കണക്കിന് കുടിയേറ്റക്കാർ അവരുടെ ജന്മദേശങ്ങളിലേക്ക് മടങ്ങുന്നതിനിടയിലാണ് എം‌എൻ‌ആർ‌ഇ‌ജി‌എ ബജറ്റ് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം. 

ദില്ലി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി (എം‌ജി‌എൻ‌ആർ‌ജി‌എ) ഒരു ട്രില്യൺ രൂപ ചെലവഴിക്കും. സാമ്പത്തിക വർഷം 21 ൽ ചെലവഴിക്കാൻ ഉദ്ദേശിച്ച തുകയേക്കാൾ 40,000 കോടി രൂപ കൂടി അധികമായി ചേർത്ത ശേഷമുളള തുകയാണിതെന്ന് ധനമന്ത്രി പറഞ്ഞു. 

ലോക്ക്ഡൗണിന്റെ ഭാ​ഗമായി ദശലക്ഷക്കണക്കിന് കുടിയേറ്റക്കാർ അവരുടെ ജന്മദേശങ്ങളിലേക്ക് മടങ്ങുന്നതിനിടയിലാണ് എം‌എൻ‌ആർ‌ഇ‌ജി‌എ ബജറ്റ് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം. 

ഒരു കമ്പനിക്കെതിരെയും അടുത്ത ഒരു വർഷത്തേക്ക് പുതിയ പാപ്പരത്ത നടപടികൾ ആരംഭിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് ബിസിനസ്സുകളെ പ്രതിസന്ധിയിൽ ആക്കിയെന്നും, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പുതിയ ഐ‌ബി‌സി നടപടികളിൽ നിന്ന് സംരക്ഷിക്കുന്നതിന് ഒരു പ്രത്യേക പാപ്പരത്ത ചട്ടക്കൂട് സൃഷ്ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കമ്പനി നിയമത്തിലെ നിരവധി വ്യവസ്ഥകളിൽ ഇളവുകൾ വരുത്തുമെന്നും കമ്പനികളെയും അവരുടെ മാനേജുമെന്റുകളെയും സംരക്ഷിക്കുന്നതിനും വിവേചനവത്കരിക്കുന്നത് ഒഴിവാക്കുമെന്നും അവർ പറഞ്ഞു.
 

click me!