62 കോടിയുടെ അത്യാഢംബര ഭവനം; ഇത് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ സ്വപ്ന സാക്ഷാത്കാരം

Published : Apr 24, 2023, 05:03 PM IST
62 കോടിയുടെ അത്യാഢംബര ഭവനം; ഇത് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ സ്വപ്ന സാക്ഷാത്കാരം

Synopsis

രണ്ട് നില ലൈബ്രറി മുതൽ ഹോം തിയറ്റർ വരെ. ആധുനികതയും ആഡംബരവും ഒത്തു chernna  വിസ്മയം. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ വീട്   

മൈക്രോസോഫ്റ്റിന്റെ സിഇഒയും ചെയർമാനുമായ സത്യ നാദെല്ല ഒരു ഗോബൽ ഐക്കണാണ്. ഒരു ക്രിക്കറ്റ് കളിക്കാരനാകാൻ ആഗ്രഹിച്ച സത്യ നാദെല്ല എത്തിചേർന്നത് ഇന്ത്യൻ വ്യവസായ ലോകത്താണ്. 2014-ൽ സ്റ്റീവ് ബാൽമറുടെ പിൻഗാമിയായി  സത്യ നാദെല്ല മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി ചുമതലയേറ്റു. ഹൈദരാബാദിലാണ് സത്യാ നാദെല്ല ജനിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ്. ഹൈദരാബാദിലെ സത്യ നാദെല്ലയുടെ വീട് അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ്. ലോകത്തിലെ ഏറ്റവും പോഷ് ഏരിയകളിലൊന്നിലായ ബെല്ലെവൂവിലെ സത്യ നാദെല്ലയുടെ ബെല്ലെവൂവിലെ വീടിനെക്കുറിച്ച് കൂടുതലറിയാം.

ALSO READ: 1500 കോടിയുടെ സമ്മാനം! ജീവനക്കാരന് വീട് വാങ്ങി നൽകി മുകേഷ് അംബാനി

ഏകദേശം  7.5 മില്യൺ ഡോളറാണ് സത്യ നാദെല്ലയുടെ വീടിന്റെ വില. അതായത് 62 കോടി രൂപ. രണ്ട് നിലകളുള്ള ലൈബ്രറി, ഒരു ഹോം തിയേറ്റർ, ഒരു വലിയ ഔട്ട്‌ഡോർ ഡെക്ക്, എന്നിവയുൾപ്പെടെ നിരവധി സൗകര്യനഗൽ ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരു വൈൻ നിലവറയും ഒരു വലിയ നടുമുറ്റവും ഉണ്ട്. 

സത്യ നാദെല്ലയുടെ വീട് അത്യാധുനികവും ഒപ്പം ആഡംബരപൂർണ്ണവുമായ ഒന്നാണ്. ഒരു വലിയ ഫ്ലാറ്റ് സ്ക്രീൻ ടിവി ഉൾപ്പടെയുള്ള വിശാലമായ ലിവിംഗ് ഏരിയയുണ്ട് ഈ വീട്ടിൽ. ഇറക്കുമതി ചെയ്ത ഉയർന്ന നിലവാരമുള്ള വീട്ടുപകരണങ്ങളും കാബിനറ്റുകളും കൊണ്ട് അടുക്കള ഒരുക്കൽകിയിരിക്കുന്നു. 

ALSO READ: ആന്റിലിയ മുതൽ ബക്കിംഗ്ഹാം കൊട്ടാരം വരെ; ലോകത്തിലെ ഏറ്റവും ചെലവേറിയ 5 വീടുകൾ

ആധുനിക സജ്ജീകരണങ്ങളുള്ള നിരവധി കിടപ്പുമുറികളും കുളിമുറികളും ഉണ്ട് ഇവിടെ. മാസ്റ്റർ ബെഡ്‌റൂം വലുതും ആഡംബരപൂർണവുമാണ്, വീട്ടുമുറ്റത്ത് ഒരു വലിയ കുളവും സമൃദ്ധമായ ചെടികളും മരങ്ങളും ഉള്ള പൂന്തോട്ടവും ഉണ്ട്. വീട്ടിൽ ഒരു ഹോം തിയേറ്റർ, ഒരു ഗെയിം റൂം, ഒരു ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ