
ലോകത്തിലെ വികസിത രാജ്യങ്ങൾ നേരിടുന്ന വലിയ ഒരു വെല്ലുവിളി സ്കിൽഡ് ആയിട്ടുള്ള തൊഴിലാളികളുടെ അഭാവമാണ്, പ്രത്യേകിച്ചും ആരോഗ്യം പോലെയുള്ള അവശ്യ സർവീസുകളിൽ. ഈ മേഖലകളിൽ മലയാളികൾക്കുള്ള വൈദഗ്ധ്യം കുടിയേറ്റം കൂടുതൽ എളുപ്പമാക്കുന്നു.
നിലവിലെ ട്രെൻഡുകൾ അനുസരിച്ച് സ്കിൽഡ് ആയ മലയാളികൾക്ക് കുടിയേറാൻ ഏറ്റവും അനുയോജ്യമായ മൂന്നു രാജ്യങ്ങളാണ് കാനഡ, ഓസ്ട്രേലിയ, ജർമ്മനി. ആരോഗ്യമേഖലയിൽ തദ്ദേശീയർക്ക് സ്കിൽ കുറവായ ഈ രാജ്യങ്ങളിൽ നിരവധി അവസരങ്ങളാണ് ഉള്ളത്. ഉദാഹരണത്തിന് ഓസ്ട്രേലിയയിൽ ഫിസോയതെറാപ്പിസ്റ്റുകൾ, ഓക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, മെഡിക്കൽ ലാബ് ടെക്നീഷ്യന്മാർ, റേഡിയോഗ്രാഫർമാർ തുടങ്ങിയ തൊഴിലുകൾക്ക് വളരെയധികം ഡിമാൻഡ് ഉണ്ട്.
സങ്കീർണ്ണമായ നിയമങ്ങളും കുടിയേറ്റ വ്യവസ്ഥകളും നിലനിൽക്കുന്ന ഈ രാജ്യങ്ങളിലേക്ക് പോകും മുൻപ്, വിശ്വസ്തമായ ഒരു കൺസൾട്ടൻസിയെ സമീപിക്കുകയാണ് നല്ലത്. ഈ മേഖലയിൽ രണ്ട് ദശകത്തിന് മുകളിലായി സേവനം നടത്തുന്ന CanApprove ഇമിഗ്രേഷൻ, സ്റ്റഡി എബ്രോഡ് മേഖലകളിൽ ആയിരക്കണക്കിന് മലയാളികൾക്കാണ് പിന്തുണ നൽകിയിട്ടുള്ളത്.
കാനഡ
അവസരങ്ങൾക്ക് കുറവില്ലാത്ത രാജ്യമാണ് കാനഡ. ഇംഗ്ലീഷ് സംസാരിക്കുന്ന കാനഡ, കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് തുടക്കം മുതലേ പിന്തുടരുന്നത്. വളരെ ഡിമാൻഡുള്ള തൊഴിലവസരങ്ങൾ കാനഡയിൽ നേടാം.
ആരോഗ്യമേഖലയിലും ഐ.ടിയിലും വരെ സാധ്യതകൾ നിരവധിയാണ്. നഴ്സുമാർ മറ്റുള്ള ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് കാനഡയിൽ നിരവധി അവസരങ്ങളുണ്ട്. കൂടാതെ അദ്ധ്യാപകർ, സിവിൽ എൻജിനീയർമാർ എന്നിവർക്കും സാധ്യതകളുണ്ട്. കുടിയേറ്റക്കാരോട് സൗഹൃദപരമായ നിയമങ്ങളും മെച്ചപ്പെട്ട ആരോഗ്യ രംഗവും വിദ്യാഭ്യാസവും കാനഡ ഉറപ്പു നൽകുന്നു.
ഓസ്ട്രേലിയ
ആരോഗ്യമേഖലയിൽ നിരവധി അവസരങ്ങൾ ഓസ്ട്രേലിയയിലുണ്ട്. ഫിസിയോതെറാപ്പിസ്റ്റ്, ഓക്യുപേഷണൽ തെറാപ്പിസ്റ്റ്, മെഡിക്കൽ ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ തുടങ്ങിയ തൊഴിലുകൾക്ക് നിരവധി പേരെയാണ് ആവശ്യം.
ഇത് കൂടാതെ സോഫ്റ്റ് വെയർ ഡെവലപ്പർ, പ്രായമായവരെ പരിചരിക്കുന്നതിൽ വൈദഗ്ധ്യമുള്ളവർ, പരിസ്ഥിതി ശാസ്ത്രജ്ഞർ തുടങ്ങിയവർക്കും അവസരങ്ങളുണ്ട്.
മികച്ച ശമ്പളം ലഭിക്കുന്നു എന്നത് തന്നെയാണ് ഓസ്ട്രലിയയെ കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട രാജ്യമാക്കുന്നത്. മാത്രമല്ല മെച്ചപ്പെട്ട വർക്ക് ലൈഫ് ബാലൻസും ഉണ്ട്. സ്കിൽ ഉള്ളവർക്ക് വീസ ലഭിക്കാൻ താരതമ്യേന എളുപ്പവുമാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയിലെ മേന്മയും ജീവിതം കൂടുതൽ എളുപ്പമാക്കുന്നു.
ജർമ്മനി
നിലവിൽ കുടിയേറ്റത്തിന് വളരെയധികം സാധ്യതയുള്ള രാജ്യമാണ് ജർമ്മനി. അതിവേഗം വളരുന്ന തൊഴിൽ വിപണിയാണ് ഇവിടുത്തേത്. നഴ്സ്, എൻജിനീയർ, എ.ഐ വിദഗ്ധർ, റിന്യൂവബിൽ എനർജി പ്രൊഫഷണൽ, ബിസിനസ് ആൻഡ് മാനേജ്മെന്റ് വിദഗ്ധർ എന്നിവർക്ക് ജർമ്മനി യോജിക്കും.
ജോലി സുരക്ഷ ഉറപ്പു നൽകുന്ന സംവിധാനമാണ് ജർമ്മനിയിലേത്. പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുന്ന വൊക്കേഷണൽ സംവിധാനമാണ് ജർമ്മനിയിലുള്ളത്. കൂടാതെ തൊഴിൽ തേടുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഇ.യു ബ്ലൂ കാർഡ്, ജർമ്മൻ ഓപ്പർച്യുണിറ്റി കാർഡ് എന്നിവയുമുണ്ട്.
ആഗോള കരിയർ - CanApprove സഹായിക്കും
1998 മുതൽ പ്രവർത്തിക്കുന്ന CanApprove സ്കിൽഡ് ആയിട്ടുള്ള തൊഴിലാളികൾക്ക് ആഗോളതലത്തിൽ മികച്ച കരിയർ ഉറപ്പാക്കുന്നുണ്ട്. ഇതുവരെ 50,000-ത്തിന് മുകളിൽ ഉപയോക്താക്കൾ CanApprove സഹായത്തോടെ വിവിധ രാജ്യങ്ങളിലേക്ക് വിജയകരമായി കുടിയേറി.
പിഴവുകളില്ലാതെ, ചിട്ടയായ പ്രവർത്തനമാണ് ഇതിന് CanApprove-നെ സഹായിക്കുന്നത്. കുടിയേറ്റത്തിന് ആഗ്രഹിക്കുന്നവരുടെ പ്രൊഫൈലിന് ചേർന്ന രാജ്യങ്ങൾ നിർദേശിക്കുന്ന കരിയർ മാപ്പിങ് ആണ് ഇതിന്റെ പ്രധാന ഭാഗം. കൂടാതെ അതത് രാജ്യങ്ങളിലേക്കുള്ള സമ്പൂർണ രേഖകൾ തയാറാക്കാനുള്ള സഹായം, അഭിമുഖത്തിനുള്ള പിന്തുണ എന്നിവയും നൽകുന്നു. വീസ ഉറപ്പാക്കുന്നതിന് ശേഷം. ആ രാജ്യത്ത് എത്തിക്കഴിഞ്ഞ ശേഷം നിങ്ങൾക്ക് ആവശ്യമായ വീട്, തൊഴിൽ കണ്ടെത്താനും മറ്റുള്ള ആവശ്യങ്ങൾക്കുമുള്ള ബന്ധങ്ങൾ കണ്ടെത്തൽ, പെർമെനന്റ് റെസിഡൻസിക്കുള്ള സഹായം എന്നിവയും CanApprove നൽകും.
ഇന്ത്യയിലും വിദേശത്തുമായുള്ള ഓഫീസുകളിലൂടെയാണ് സുഗമമായി ഈ കാര്യങ്ങൾ CanApprove ചെയ്യുന്നത്. തൃശ്ശൂർ, അങ്കമാലി, കൊച്ചി, കോഴിക്കോട്, തിരുവല്ല, കോട്ടയം, തിരുവനന്തപുരം, കോയമ്പത്തൂർ, ചെന്നൈ, ബാംഗ്ലൂർ നഗരങ്ങളിലായി CanApprove ശാഖകൾ പ്രവർത്തിക്കുന്നു. അന്താരാഷ്ട്രതലത്തിൽ കാനഡ, ഓസ്ട്രേലിയ, ഖത്തർ, ദുബായ് എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്.
നേരിട്ടും ഓൺലൈനായും കൺസൾട്ട് ചെയ്യാം എന്നതിനാൽ കാലതാമസമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് വിവരങ്ങൾ നൽകാനാകും.
സ്കില്ലുകൾ ഉപയോഗിക്കാം, ഇഷ്ട രാജ്യത്തേക്ക് CanApprove നയിക്കും
ജർമ്മനി, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ അവസരങ്ങൾ നിരവധിയാണ്. തൊഴിൽ അവസരങ്ങൾക്ക് യോജിച്ച സ്കില്ലുകൾ നിങ്ങൾക്കുണ്ടെങ്കിൽ ധൈര്യമായി നിങ്ങളുടെ സ്വപ്നം പിന്തുടരാം. പല രാജ്യങ്ങളിലും അവസരങ്ങൾ നിരവധിയുണ്ടെങ്കിലും സ്കില്ലുള്ള ആളുകളെ ലഭിക്കാത്ത അവസ്ഥയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അപേക്ഷകൾ പല രാജ്യങ്ങളും ഫാസ്റ്റ്-ട്രാക്ക് ചെയ്യുന്നുണ്ട്. ഇത് അതിവേഗം ഈ രാജ്യങ്ങളിലേക്ക് എത്താനും പുതിയൊരു കരിയർ തുടങ്ങാനും നിങ്ങളെ സഹായിക്കും.
നിങ്ങളുടെ കഴിവുകൾ ലോകത്തിലെ മികച്ച രാജ്യങ്ങളിൽ പ്രയോഗിക്കാൻ തയാറാണോ? നിങ്ങളുടെ അവസരം പരീക്ഷിക്കാം, ഇന്ന് തന്നെ ഒരു CanApprove വിദഗ്ധനോട് സംസാരിക്കൂ.