Latest Videos

എഴുതിയത് 9, വായിച്ചപ്പോൾ 6 ആയി, ചെക്ക് മടക്കി എസ്ബിഐ, പരാതിയുമായി ഉപഭോക്താവ്; ഒടുവിൽ വൻ തുക പിഴശിക്ഷ വിധിച്ചു

By Web TeamFirst Published Sep 8, 2022, 11:05 PM IST
Highlights

ചെക്കിൽ അക്ഷരങ്ങളും അക്കങ്ങളും കന്നഡ ഭാഷയിലാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിലെ 9 എന്ന അക്കം 6 എന്ന് തെറ്റി വായിച്ച് ബാങ്ക് ജീവനക്കാർ ചെക്ക് മടക്കി

ബംഗളുരു: കർണാടകയിലെ ധർവാഡ് ജില്ലയിലുള്ള ഒരു എസ് ബി ഐ ശാഖയ്ക്ക് ഉപഭോക്തൃ തർക്ക പരിഹാര ഫോറം 85177 രൂപ പിഴ ശിക്ഷ വിധിച്ചു. കന്നഡ അക്ഷരം തെറ്റി വായിച്ച് ചെക്ക് മടക്കിയതിനാണ് ബാങ്ക് ശാഖയ്ക്ക് പിഴ ചുമത്തിയത്. വാദിരാചര്യ ഇനാംദാർ, ഹുബ്ലി ഇലക്ട്രിസിറ്റി കോർപ്പറേഷന്, ഇലക്ട്രിസിറ്റി ബിൽ അടക്കുന്നതിനായി 6000 രൂപയുടെ ചെക്ക് നൽകിയിരുന്നു. എസ് ബി ഐ ചെക്കാണ് നൽകിയത്. എന്നാൽ ഇലക്ട്രിസിറ്റി കോർപ്പറേഷന് അക്കൗണ്ട് കാനറ ബാങ്കിലായിരുന്നു. 2020 സെപ്റ്റംബർ 3 കാനറ ബാങ്കിൽ നിന്നും എസ് ബി ഐ യുടെ ഉത്തര കന്നഡ ജില്ലയിലെ ഹലിയൽ ശാഖയിലേക്ക് ചെക്ക് ക്ലിയറിംഗിനായി അയച്ചു.

ചെക്കിൽ അക്ഷരങ്ങളും അക്കങ്ങളും കന്നഡ ഭാഷയിലാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിലെ 9 എന്ന അക്കം 6 എന്ന് തെറ്റി വായിച്ച് ബാങ്ക് ജീവനക്കാർ ചെക്ക് മടക്കി. ഈ അക്കം സെപ്റ്റംബർ മാസത്തെയാണ് അർത്ഥമാക്കിയത്. ജീവനക്കാർ ഇത് ജൂൺ മാസം ആയി മനസ്സിലാക്കിയാണ് ചെക്ക് മടക്കിയത്. ഹുബ്ബളിയിലെ ഗവൺമെന്റ് പിയു കോളേജിലെ ഇംഗ്ലീഷ് വിഭാഗം ലക്ചറർ ആണ് ഇനംദാർ. ചെക്ക് മടങ്ങിയതോടെ ഇദ്ദേഹം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചു. ബാങ്കിന്റെ ഭാഗത്താണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്തിയാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറം പിഴ ശിക്ഷ വിധിച്ചത്.

എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ആരംഭിക്കാം; പുതിയ സ്‌കീമുമായി എസ്ബിഐ

അതേസമയം എസ് ബി ഐ യിൽ നിന്നുള്ള മറ്റൊരു വാ‍ർത്ത എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ആരംഭിക്കാനുള്ള പുതിയ സ്കീം അവതരിപ്പിച്ചു എന്നതാണ്. എസ് ബി ഐ ഓൺലൈൻ സേവനമായ യോനോ ആപ്പ് വഴി രാജ്യത്ത് എവിടെയുമുള്ള ഏതൊരാൾക്കും ഏത് സമയത്തും പുതിയ  സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. എങ്ങനെ ഒരു വ്യക്തിക്ക് യോനോ ആപ്പ് വഴി അക്കൗണ്ട് ആരംഭിക്കാം എന്നുള്ളത് എസ്ബിഐ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

 

click me!