മൊബൈൽ ബാങ്കിംഗ് തട്ടിപ്പ്; എങ്ങനെ അക്കൗണ്ട് സുരക്ഷിതമാക്കാം

Published : Oct 20, 2023, 06:29 PM IST
മൊബൈൽ ബാങ്കിംഗ് തട്ടിപ്പ്; എങ്ങനെ അക്കൗണ്ട് സുരക്ഷിതമാക്കാം

Synopsis

സംശയാസ്പദമായ എന്തെങ്കിലും ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ, വിവരം ബാങ്കിനെയും സൈബർ പോലീസിനേയും ഉടൻ അറിയിക്കണം

ബാങ്ക് ഓഫ് ബറോഡയില്‍ നടന്ന  തട്ടിപ്പിനെത്തുടര്‍ന്ന്  മൊബൈല്‍ ബാങ്കിംഗുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുകയാണ്.ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേള്‍ഡ് ആപ്പില്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറിന് പകരം ജീവനക്കാരുടേയും ബന്ധുക്കളുടയും മൊബൈല്‍ നമ്പര്‍ വ്യാജമായി ചേര്‍ക്കുകയായിരുന്നു. ബാങ്കിന്‍റെ ബിസിനസ് കറസ്പോണ്ടന്‍റുമാര്‍ എന്ന് വിളിക്കുന്ന ഏജന്‍റുമാരാണ് മൊബൈല്‍ ബാങ്കിങ് ഉപയോഗിച്ച് പണം തട്ടിയെടുത്തത്. ഏതാണ്ട് 22 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ പുറത്തുവന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാം. 

ALSO READ: 30,000 കോടി രൂപയുടെ വായ്പ; കടമെടുത്ത് കടം തീര്‍ക്കാന്‍ അദാനി

മൊബൈൽ നമ്പർ ലിങ്ക് ചെയ്യുക

ഒരു ബാങ്ക് അക്കൗണ്ട് തുറന്നാലുടൻ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായും നെറ്റ് ബാങ്കിംഗുമായും ലിങ്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തുകഴിഞ്ഞാൽ, പുതിയ നമ്പർ ലിങ്ക് ചെയ്യാൻ കഴിയില്ല.

ബാലൻസ് കാണുന്നുണ്ടോ?

പണം പിൻവലിക്കുമ്പോൾ നിങ്ങളുടെ മൊബൈൽ ഫോണിൽ എസ്എംഎസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കലോ , ഫണ്ട് കൈമാറ്റമോ  ആകട്ടെ, അക്കൗണ്ടിലെ പണം തത്സമയം കൃത്യമായി അറിഞ്ഞിരിക്കണം

 ALSO READ: വജ്രവും സ്വർണ്ണവും മാണിക്യവും കൊണ്ട് അലങ്കാരം; ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ പേന

ഒടിപി പങ്കിടരുത്

ഫോണിൽ ലഭിക്കുന്ന ഒടിപി ഒരിക്കലും ആരുമായും പങ്കിടാൻ പാടില്ല. ബാങ്ക് ജീവനക്കാരുമായി പോലും പാസ്‌വേഡ് പങ്കിടരുതെന്നാണ് ആർബിഐ പറയുന്നത്.

സംശയാസ്പദമായ ഇടപാടുകൾ 

സംശയാസ്പദമായ എന്തെങ്കിലും ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ, വിവരം ബാങ്കിനെയും സൈബർ പോലീസിനേയും ഉടൻ അറിയിക്കണം. ബാങ്കിന്റെ പിഴവിന്റെ പേരിൽ അനധികൃതമായി കൈമാറ്റം ചെയ്യപ്പെടുന്ന പണം തിരിച്ചുപിടിക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ