വിദേശ നിര്‍മ്മിത വസ്തുക്കള്‍ വേണ്ട ; ലക്ഷ്യം സ്വാശ്രയ ഇന്ത്യയെന്ന് മോദി

Published : May 06, 2022, 04:02 PM IST
വിദേശ നിര്‍മ്മിത വസ്തുക്കള്‍ വേണ്ട ; ലക്ഷ്യം സ്വാശ്രയ ഇന്ത്യയെന്ന് മോദി

Synopsis

വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു. 

വിദേശ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു. ഓൺലൈൻ വഴിയാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം നിർവഹിച്ചത്.

നൂതന സാങ്കേതിക വിദ്യയെ രാജ്യം പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട് ഒപ്പം വ്യവസായത്തെയും. ഇന്ന് ഓരോ ദിവസവും ഡസൻ കണക്കിന് സ്റ്റാർട്ടപ്പുകൾ ആണ് രജിസ്റ്റർ ചെയ്യുന്നത്. സ്വാശ്രയ ഇന്ത്യയിലേക്കുള്ള  പാതയിലാണ് നമ്മൾ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവൺമെന്റ് ഇ-മാർക്കറ്റിനെ കുറിച്ചും  പ്രധാനമന്ത്രി സംസാരിച്ചു. 40 ലക്ഷത്തിലധികം വിൽപ്പനക്കാർ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഗവൺമെന്റ് ഇ-മാർക്കറ്റിലൂടെ വിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള ഉത്പാദകർ വരെ അവരുടെ ഉൽപ്പന്നങ്ങൾ സർക്കാരിന് നേരിട്ട് വിൽക്കാൻ കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ