PhonePe : മുഖം മിനുക്കാനൊരുങ്ങി ഫോൺപേ ; ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും

Published : May 06, 2022, 01:31 PM ISTUpdated : May 06, 2022, 01:38 PM IST
PhonePe : മുഖം മിനുക്കാനൊരുങ്ങി ഫോൺപേ ; ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും

Synopsis

2022 അവസാനത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് ഫോൺപേ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം  നിലവിലുള്ള 2,600 ൽ നിന്ന് 5,400 ആയി ഉയർത്തും 

ദില്ലി : ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ (Digital payments platform) ഫോൺപേ (PhonePe). 2022 അവസാനത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് ഫോൺപേ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം  നിലവിലുള്ള 2,600 ൽ നിന്ന് 5,400 ആയി ഉയർത്തും . 

ബംഗളൂരു, പുണെ, മുംബൈ, ദില്ലി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത 12 മാസത്തിനുള്ളിൽ പുതിയ നിയമനങ്ങൾ നടത്താനാണ് ഫോൺ പേയുടെ നീക്കം. ഏകദേശം 2,800ഓളം പുതിയ അവസരങ്ങളാണ് ഇതോടെ ഫോൺ പേ സൃഷ്ടിക്കുക. എഞ്ചിനീയറിംഗ്, മാർക്കറ്റിങ്, അനലിറ്റിക്‌സ്, ബിസിനസ് ഡെവലപ്‌മെന്റ്, സെയിൽസ് എന്നീ വിഭാഗങ്ങളിലേക്ക് ആയിരിക്കും നിയമനങ്ങൾ നടക്കുക. 

രാജ്യത്തെ മുൻനിര ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റഫോമായ ഫോൺ പേ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ കമ്പനിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്. കഴിവുറ്റ പ്രതിഭകളെ കമ്പനിയ്ക്ക് ആവശ്യമാണെന്ന് ഫോൺപെയുടെ എച്ച്ആർ മേധാവി മൻമീത് സന്ധു പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം