തെറ്റായ ബാങ്ക് അക്കൗണ്ടിലേക്കാണോ പണം അയച്ചത്? തിരികെ കിട്ടാൻ എന്തുചെയ്യണം

Published : Mar 09, 2025, 06:55 PM IST
തെറ്റായ ബാങ്ക് അക്കൗണ്ടിലേക്കാണോ പണം അയച്ചത്? തിരികെ കിട്ടാൻ എന്തുചെയ്യണം

Synopsis

പണം അയക്കുന്നതിനു മുൻപ് അക്കൗണ്ട് വിശദാംശങ്ങളുടെ കൃത്യത പരിശോധിക്കാൻ ഉപഭോക്താക്കളോട് ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്.

ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുമ്പോൾ തെറ്റുപറ്റിയോ... തെറ്റായ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തിയതെങ്കിൽ എന്ത് ചെയ്യും? അത് വീണ്ടെടുക്കാൻ കഴിയുമോ? ഇത്തരം ഒരു സന്ദർഭം ഉണ്ടായാൽ ബാങ്കിന്റെ അടുത്തുള്ള ശാഖയുമായി ബന്ധപ്പെടണം. യാതൊരു പിഴയും കൂടാതെ ബാങ്കുകൾ തുടർനടപടികൾ ആരംഭിക്കും. 

അതായത് ഏത് അക്കൗണ്ട് നമ്പറിലേക്കാണോ പണം അയച്ചത്, ആ നമ്പർ ഉൾപ്പെടയുള്ള വിവരങ്ങൾ നൽകണം. പരാതി നൽകി കഴിഞ്ഞ് നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ചിൽ നിന്നും കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ നിങ്ങൾക്ക് ബാങ്കിന്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെടാം. എന്നിട്ടും പരാതി പരിഹരിക്കാനായില്ലെങ്കിൽ ആർബിഐയെ ബന്ധപ്പെടാവുന്നതാണ്. 

അതേസമയം, പണം അയക്കുന്നതിനു മുൻപ് അക്കൗണ്ട് വിശദാംശങ്ങളുടെ കൃത്യത പരിശോധിക്കാൻ ഉപഭോക്താക്കളോട് ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്. കാരണം, തെറ്റായ ഇടപാടുകൾക്ക് ബാങ്ക് ഉത്തരവാദിയായിരിക്കില്ലെന്ന് ബാങ്ക് വ്യക്താക്കാറുമുണ്ട്. ഇത് കണക്കിലെടുത്തവണം ഇടപാടുകൾ നടത്തുന്നത്. 

ഏതെങ്കിലും പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ്, ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും വീണ്ടും പരിശോധിക്കേണ്ടത് ആവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള തെറ്റ് ഒഴിവാക്കാൻ ഇത് സഹായിക്കും. എന്തെങ്കിലും ആകസ്‌മികമായി, നിങ്ങൾക്ക് അറിയാത്ത ഒരു അക്കൗണ്ടിലേക്ക് നിങ്ങൾ പേയ്‌മെന്റ് തെറ്റായി ട്രാൻസ്ഫർ ചെയ്‌തിട്ടുണ്ടെങ്കിൽ, ഇടപാട് റിവേഴ്‌സലിനായുള്ള കാര്യം പരിശോധിക്കാൻ ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനോട് അഭ്യർത്ഥിക്കുക. ബാങ്കിന് ട്രാൻസ്ഫർ ചെയ്ത തുക തിരിച്ചെടുക്കാൻ കഴിയില്ലെങ്കിലും നിങ്ങൾക്ക് എല്ലായ്പ്പോഴും ബാങ്കിൽ രേഖാമൂലം പരാതി നൽകാം. 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം