മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് കൂടിയേക്കും: നഷ്ടം കുറയ്ക്കാന്‍ നെട്ടോട്ടമോടി കമ്പനികള്‍

By Web TeamFirst Published Mar 31, 2019, 9:33 PM IST
Highlights

ലൈഫ് ഇന്‍ഷുറന്‍സ് ഒഴികെയുളള ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടം കുറയ്ക്കാനുളള നെട്ടോട്ടത്തിലാണിപ്പോള്‍. 

ദില്ലി: തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിപ്പിക്കുന്നതിന് ഐആര്‍ഡിഎ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റി) വിസമ്മതിച്ചെങ്കിലും സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രീമിയത്തില്‍ വര്‍ധനയുണ്ടാകുമെന്ന് സൂചന. പ്രീമിയത്തില്‍ 10 മുതല്‍ 15 ശതമാനത്തിന്‍റെ വരെ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്.

മൂന്നാം കക്ഷി ഇടപെടല്‍ മൂലം വാഹനങ്ങളുടെ ഘടകഭാഗങ്ങള്‍ക്ക് സംഭവിക്കുന്ന കേടുപാടുകളില്‍ നിന്നും പരിരക്ഷ നല്‍കുന്ന തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനൊപ്പം സ്വന്തം പ്രവര്‍ത്തനം മൂലം സംഭവിക്കുന്ന കേടുപാടുകള്‍ക്ക് കൂടി പരിരക്ഷ ഉറപ്പാക്കുന്നതാണ് സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് ഒഴികെയുളള ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടം കുറയ്ക്കാനുളള നെട്ടോട്ടത്തിലാണിപ്പോള്‍. 

തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ തീരുമാനമെടുക്കുന്നത് ഐആര്‍ഡിഎയാണ്. എന്നാല്‍, വാഹന ഉടമയുടെ സ്വന്തം പ്രവര്‍ത്തനങ്ങള്‍ മൂലം വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍ക്ക് കമ്പനികള്‍ നല്‍കുന്ന പരിരക്ഷയ്ക്ക് പ്രീമിയം തുക നിശ്ചയിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാകും. 
 

click me!