മുകേഷ് അംബാനിയും ഇഷ അംബാനിയും കോടികൾ മുടക്കി ഇന്ത്യയിലേക്ക് എത്തിച്ചത് ഈ ബ്രാൻഡുകളെ; റിലയൻസ് കുതിക്കുന്നു

Published : Jun 21, 2023, 04:51 PM IST
മുകേഷ് അംബാനിയും ഇഷ അംബാനിയും കോടികൾ മുടക്കി ഇന്ത്യയിലേക്ക് എത്തിച്ചത് ഈ ബ്രാൻഡുകളെ; റിലയൻസ് കുതിക്കുന്നു

Synopsis

റിലയൻസ് റീടൈലിനെ നയിക്കുന്നത് മുകേഷ് അംബാനിയുടെ ഒരേയൊരു മകളായ ഇഷ അംബാനിയാണ്. വ്യവസായം വിപുലീകരിക്കാനും  വിദേശ ബ്രാൻഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ഇഷ അടുത്തിടെ നീക്കങ്ങൾ  നടത്തിയിരുന്നു. 

ഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി, കഴിഞ്ഞ വര്ഷം തന്റെ കുടുംബ ബിസിനസായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ മുകേഷ് അംബാനി തലമുറ മാറ്റം കൊണ്ടുവന്നിരുന്നു. മക്കളായ ആകാശ്, ഇഷ, അനന്ത്‌ എന്നിവർക്ക് കമ്പനിയുടെ ചുമതല നൽകിയിരുന്നു. റിലയൻസ് റീടൈലിനെ നയിക്കുന്നത് മുകേഷ് അംബാനിയുടെ ഒരേയൊരു മകളായ ഇഷ അംബാനിയാണ്. മുകേഷ് അംബാനിയും ഇഷ അംബാനിയും തങ്ങളുടെ വ്യവസായം വിപുലീകരിക്കാനും  വിദേശ ബ്രാൻഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും അടുത്തിടെ നീക്കങ്ങൾ  നടത്തിയിരുന്നു. 

ഇന്ത്യയിൽ മുമ്പ് നിരോധിച്ചിരുന്ന ഓൺലൈൻ വസ്ത്രവ്യാപാര ശൃംഖലയായ ഷിഇൻനെ തിരികെ കൊണ്ടുവരാൻ ഇഷ അംബാനി മുൻകൈ എടുക്കുന്നുണ്ട്. ഇതിനുപുറമെ, നെസ്‌ലെ, എംടിആർ തുടങ്ങിയ കമ്പനികൾക്കും ഇന്ത്യയിലെ മറ്റ് വലിയ ഫുഡ് ബ്രാൻഡുകൾക്കും കടുത്ത മത്സരം നൽകിക്കൊണ്ട് ഭക്ഷ്യ-പാനീയ വ്യവസായത്തിലും അംബാനി കുടുംബം മുന്നേറുകയാണ്. മുകേഷ് അംബാനിയും ഇഷ അംബാനിയും ഇന്ത്യയിൽ തിരിച്ചെത്തിക്കുന്ന ബ്രാൻഡുകളുടെ ഒരു ലിസ്റ്റ് ഇതാ.

ഷിഇൻ

മൂന്ന് വർഷത്തെ നിരോധനത്തിന് ചൈനീസ് ഓൺലൈൻ ഫാഷൻ ബ്രാൻഡായ ഷീഇൻ ഇന്ത്യയിൽ തിരിച്ചെത്തും. താങ്ങാവുന്ന വിലയിൽ ട്രെൻഡിംഗും സ്റ്റൈലിഷും ആയ വസ്ത്രങ്ങൾക്കായി തിരയുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ജനപ്രിയ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഷീഇൻ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ബ്രാൻഡ് വലിയ ആരാധകരെ ഉണ്ടാക്കി, എന്നാൽ സുരക്ഷാ ആശങ്കകൾ കാരണം മറ്റ് നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം 2020 ജൂണിൽ ഇത് ഇന്ത്യയിൽ നിരോധിച്ചു.

കാമ്പ കോള

ഇന്ത്യയിൽ കാമ്പ കോളയുടെ വിതരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ്. ശീതളപാനീയ കമ്പനിയായ കാമ്പയെ 2022 ൽ റിലയൻസ് വാങ്ങി. 

പ്രെറ്റ് എ മാഞ്ചർ

ടാറ്റയുടെ സ്റ്റാർബക്‌സിന് കടുത്ത മത്സരം നൽകികൊണ്ട് മുകേഷ് അംബാനിയുടെ റിലയൻസ് അടുത്തിടെ മുംബൈയിൽ ആദ്യത്തെ കോഫി ആൻഡ് സാൻഡ്‌വിച്ച് സ്റ്റോർ പ്രെറ്റ് എ മാഞ്ചർ ആരംഭിച്ചു. പ്രെറ്റ് എ മാഞ്ചർ യുകെ ആസ്ഥാനമായുള്ള ഒരു ഐക്കണിക് ഭക്ഷണശാലയാണ്, കൂടാതെ റിലയൻസുമായി സഹകരിച്ച് ഇന്ത്യയിലുടനീളം 10 സ്റ്റോറുകൾ ആരംഭിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ