15 കോടി രൂപ ശമ്പളം വേണ്ട; ശമ്പളമായി ഒരു രൂപ പോലും എടുക്കാതെ മുകേഷ് അംബാനി

By Web TeamFirst Published Jun 3, 2021, 11:37 PM IST
Highlights

ശമ്പളം വേണ്ടെന്ന് വച്ചത് സ്വമേധയ ആണെന്നുമാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ശമ്പളമായി മുകേഷ് അംബാനി സ്വീകരിച്ചത് 15 കോടി രൂപയായിരുന്നു. 

രാജ്യത്തെ വലച്ച കൊവിഡ് മഹാമാരിയില്‍ ഒരു രൂപ പോലും ശമ്പളമായി സ്വീകരിക്കാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. ലോകത്തിലേ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരിലൊരാളായ മുകേഷ് അംബനി ശമ്പളം സ്വീകരിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ശമ്പളം വേണ്ടെന്ന് വച്ചത് സ്വമേധയ ആണെന്നുമാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ശമ്പളമായി മുകേഷ് അംബാനി സ്വീകരിച്ചത് 15 കോടി രൂപയായിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തോളമായി ഇതാണ് മുകേഷ് അംബാനിയുടെ ശമ്പളമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളായ നിഖിലിനും ഹിതല്‍ മെസ്വാനി എന്നിവരുടെ ശമ്പളത്തില്‍ മാറ്റമില്ല.

ശമ്പളം വാങ്ങിയില്ലെങ്കിലും ഏഷ്യയിലെ ഈ അതിസമ്പന്നന്റെ ആസ്തി കൊവിഡ് കാലത്ത്  കൂടിയെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വിലക്കയറ്റം മൂലം  ഒരാഴ്ചക്കിടെ മുകേഷ് അംബാനിയുടെ സമ്പത്തില്‍ 6.2 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചുവെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നിത അംബാനിക്ക് 8ലക്ഷം രൂപ ഫീസായും 1.65 കോടി രൂപ കമ്മീഷനായും ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!