അതിസമ്പന്നരിലെ പ്രധാനികൾ: അംബാനി, അദാനി, രത്തൻടാറ്റ; ഇവരുടെ വിദ്യാഭ്യാസ യോഗ്യത അറിയാം

Published : Aug 18, 2022, 11:41 PM ISTUpdated : Aug 18, 2022, 11:42 PM IST
അതിസമ്പന്നരിലെ പ്രധാനികൾ: അംബാനി, അദാനി, രത്തൻടാറ്റ; ഇവരുടെ വിദ്യാഭ്യാസ യോഗ്യത അറിയാം

Synopsis

രാജ്യത്തെ അതിസമ്പന്നതയുടെ മറു പേരായിരുന്നു ഏറെക്കാലം മുകേഷ് അംബാനി. ആസ്തിയിൽ അല്ല, ജനപ്രീതി കൊണ്ട് സമ്പന്നനാണ് രത്തൻ ടാറ്റ

മുംബൈ : ലോകത്തിലെ നാലാമത്തെ അതിസമ്പന്നൻ, ഏഷ്യയിൽ ഒന്നാമൻ അതാണ് ഇപ്പോൾ ഗൗതം അദാനി. രാജ്യത്തെ അതിസമ്പന്നതയുടെ മറു പേരായിരുന്നു ഏറെക്കാലം മുകേഷ് അംബാനി. ആസ്തിയിൽ അല്ല, ജനപ്രീതി കൊണ്ട് സമ്പന്നനാണ് രത്തൻ ടാറ്റ. മുകേഷ് അംബാനിയുടെ ഇന്നത്തെ ആസ്തി 95 ബില്യൺ ഡോളർ ആണെന്നാണ് നിഗമനം. മുംബൈ സർവകലാശാലയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ആളാണ് ഇദ്ദേഹം. സ്റ്റാൻഫോർഡ് സർവകലാശാലയിൽ എം ബി എ പഠനത്തിനായി ചേർന്നെങ്കിലും, കുടുംബ ബിസിനസ് നോക്കി നടത്താനായി അദ്ദേഹം പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.

ന്യൂയോർക്കിൽ ആയിരുന്നു രത്തൻ ടാറ്റയുടെ പഠനം. കോർണൽ സർവകലാശാലയിൽ നിന്ന് ആർകിടെക്ചർ ബിരുദം നേടി. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് അഡ്വാൻസ് മാനേജ്മെന്റ് പ്രോഗ്രാം പഠിച്ചു പാസായി. അതേസമയം ഗൗതം അദാനി പഠിക്കാൻ ഒട്ടും മിടുക്കൻ ആയിരുന്നില്ല. ഗുജറാത്ത് സർവകലാശാലയിൽ ബികോം പഠനത്തിനായി ചേർന്നെങ്കിലും രണ്ടാം വർഷം പാസായില്ല. പിന്നീട് പാസാകാൻ ശ്രമം നടത്തിയതും ഇല്ല. ഇന്ന് അദ്ദേഹം 128 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ധനികനാണ്.

അദാനിക്ക് ഇനി 'ഇസഡ്' കാറ്റഗറി? കമാൻഡോകൾ സുരക്ഷയൊരുക്കും, പക്ഷേ വെറുതെയാകില്ലെന്നും റിപ്പോർട്ട്!

അതേസമയം രാജ്യത്തെ ശത കോടീശ്വരനായ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്ക് 'ഇസഡ്' കാറ്റഗറി വി ഐ പി സുരക്ഷ നൽകിയതായി ഇന്നലെ റിപ്പോ‍ർട്ട് പുറത്തുവന്നിരുന്നു. ടൈംസ് നൗവും ബിസിനസ് സ്റ്റാൻഡേർഡുമടക്കമുള്ള പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ വെറുതെയുള്ള സുരക്ഷയായിരിക്കില്ല സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ( സി ആർ പി എഫ് ) കമാൻഡോകൾ അദാനിക്ക് നൽകുയെന്നാണ് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കുന്നത്. പേയ്മെന്‍റ് അടിസ്ഥാനമാക്കിയാകും അദാനിക്കുള്ള  'ഇസഡ്' കാറ്റഗറി വിഐപി സുരക്ഷ എന്നാണ് വ്യക്തമാകുന്നത്. പ്രതിമാസം ഏകദേശം 15-20 ലക്ഷം രൂപ ചെലവ് ഇടാക്കിയായിരിക്കും അദാനിക്ക്  'ഇസഡ്' കാറ്റഗറി വിഐപി സുരക്ഷ നൽകുക.

വിഴിഞ്ഞം തുറമുഖ സമരം; കരയും കടലും തടയാന്‍ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും

കേന്ദ്ര സുരക്ഷാ ഏജൻസികൾ തയാറാക്കിയ ഭീഷണി സംബന്ധിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് 60 കാരനായ അദാനിക്ക് പുതിയ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഉടൻ തന്നെ അദാനിയുടെ സുരക്ഷ ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം  സി ആർ പി എഫ് വിഐപി സെക്യൂരിറ്റി വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ സ്‌ക്വാഡ് ഇപ്പോൾ തന്നെ സജ്ജമാണെന്നും റിപ്പോ‍ർട്ടുകൾ പറയുന്നു. നേരത്തെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് സി ആർ പി എഫ്  'ഇസഡ്' കാറ്റഗറി വി ഐ പി സുരക്ഷ ഏ‍ർപ്പെടുത്തിയിട്ടുണ്ട്. 2013 - ൽ യു പി എ സർക്കാരാണ് മുകേഷ് അംബാനിക്ക് സി ആർ പി എഫ്  'ഇസഡ്' കാറ്റഗറി വി ഐ പി സുരക്ഷ ഏർപ്പെടുത്തിയത്. പിന്നാലെ അദ്ദേഹത്തിന്‍റെ ഭാര്യ നീത അംബാനിക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക സമ്പത്ത് വെറും 800 സ്‌ക്വയര്‍ ഫീറ്റുള്ള അപാര്‍ട്ട്‌മെന്റ്, ചെറിയൊരു സ്ഥലം, പഴയ മൂന്ന് കാറും; പുടിന്റെ ശമ്പളം എത്ര?
ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?