ആസ്തിയിൽ വൻ വർധന: ബ്ലൂംബെർഗ് കോടീശ്വര പട്ടികയിൽ വന്‍ മുന്നേറ്റം പ്രകടിപ്പിച്ച് മുകേഷ് അംബാനി

By Web TeamFirst Published Nov 4, 2019, 3:37 PM IST
Highlights

കഴിഞ്ഞ വർഷം ജൂലൈയിലാണ് ചൈനീസ് ബിസിനസുകാരും അലിബാബ ഗ്രൂപ്പ് ചെയർമാനുമായിരുന്ന ജാക് മായെ മുകേഷ് അംബാനി മറികടന്നത്. ഇതോടെ ഇദ്ദേഹം ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി.

മുംബൈ: ബ്ലൂംബെർഗ് കോടീശ്വര പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്ക്  മികച്ച നേട്ടം. ഒക്ടോബർ ഒൻപത് വരെ 17 -ാം സ്ഥാനത്തായിരുന്ന അംബാനി ഏറ്റവും പുതിയ പട്ടികയിൽ 14 -ാം സ്ഥാനത്താണ്. പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ ധനികരിൽ ഒന്നാം സ്ഥാനത്തുള്ള അംബാനിയുടെ ആസ്തിയിൽ ആറ് ബില്യൺ ഡോളറിന്റെ വർധനവ് സമീപകാലത്തുണ്ടായി എന്നാണ് ബ്ലൂംബെർഗ് കണക്കാക്കുന്നത്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ചൈനീസ് ബിസിനസുകാരും അലിബാബ ഗ്രൂപ്പ് ചെയർമാനുമായിരുന്ന ജാക് മായെ മുകേഷ് അംബാനി മറികടന്നത്. ഇതോടെ ഇദ്ദേഹം ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി.

നിലവിൽ 57 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ് ഓഹരി വിലയിലുണ്ടായ വർധനവാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ. 16671.95 കോടിയായിരുന്ന റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ സ്റ്റോക്ക് മാർക്കറ്റ് വാല്യു കഴിഞ്ഞ ആഴ്ചയാണ് ഒൻപത് ലക്ഷം കോടിയിലെത്തിയത്.

click me!