ആൻ്റിലിയ മാത്രമല്ല, അംബാനിയുടെ ഈ വീടും ആഡംബരത്തിന്റെ മറുവാക്ക്

Published : Apr 20, 2024, 01:42 PM ISTUpdated : Apr 20, 2024, 04:58 PM IST
ആൻ്റിലിയ മാത്രമല്ല, അംബാനിയുടെ ഈ വീടും ആഡംബരത്തിന്റെ മറുവാക്ക്

Synopsis

ഗോൾഡ്‌ഫിംഗർ, ടുമാറോ നെവർ ഡൈസ് തുടങ്ങിയ ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ സ്റ്റോക്ക് പാർക്ക് കാണാം. തിരക്കേറിയ ലണ്ടനിൽ നിന്ന് 40 കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റോക്ക് പാർക്ക് ആഡംബരത്തിന്റെ മറുവാക്ക് തന്നെയാണ്.

രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ വസ്തി പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. മുംബൈയിലെ ആൻ്റിലിയയിൽ കുടുംബസമേതമാണ് മുകേഷ് അംബാനി കഴിയുന്നത്. ലോകത്തിലെ 11-ാമത്തെ ധനികനായ മുകേഷ് അംബാനിയുടെ ആസ്തി 113 ബില്യൺ ഡോളറിലധികമാണ്. ഏകദേശം 4.6 ബില്യൺ ഡോളറാണ് ആൻ്റിലിയയുടെ മൂല്യം. റിക്ടർ സ്‌കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ അതിജീവിക്കുന്ന തരത്തിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇതുമാത്രമല്ല മുകേഷ് അംബാനിക്ക് സ്വന്തമായുള്ള ആഡംബര ഭവനങ്ങൾ വേറെയുമുണ്ട്. അതിലൊന്നാണ് ലണ്ടനിലുള്ള സ്റ്റോക്ക് പാർക്ക്. 2021-ൽ 79 മില്യൺ ഡോളറിനാണ് മുകേഷ് അംബാനി സ്റ്റോക്ക് പാർക്ക് സ്വന്തമാക്കിയത്. 

ഗോൾഡ്‌ഫിംഗർ, ടുമാറോ നെവർ ഡൈസ് തുടങ്ങിയ ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ സ്റ്റോക്ക് പാർക്ക് കാണാം. തിരക്കേറിയ ലണ്ടനിൽ നിന്ന് 40 കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റോക്ക് പാർക്ക് ആഡംബരത്തിന്റെ മറുവാക്ക് തന്നെയാണ്. 300  ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്റ്റോക്ക് പാർക്ക് കൺട്രി ക്ലബ്  യൂറോപ്പിലെ ഏറ്റവും പ്രശസ്തമായതും മുൻനിരയിലുള്ളതുമായ ഹോട്ടലുകളിൽ ഒന്നാകാൻ കാരണം അത് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളാണ്. അതിശയിപ്പിക്കുന്ന ഇന്റീരിയറാണ് ഇവിടെയുള്ളത്. പൂന്തോട്ടങ്ങളും പാർക്കുകളും തടാകങ്ങളും മാർബിൾ പാകിയ 49 അതിമനോഹരമായ കിടപ്പുമുറികളുള്ള ഈ സ്ഥലത്ത് ഒരു അവധിക്കാലം ചെലവഴിക്കുന്നത് തീർച്ചയായും ജീവിതകാലത്തെ മികച്ച ഒരു അനുഭവമാണ്.

നോൺ-സ്‌മോക്കിംഗ് റൂമുകളും ഫാമിലി റൂമുകളും മുതൽ സ്യൂട്ടുകൾ വരെ എല്ലാ തരത്തിലുള്ള മുറികളും കൺട്രി ക്ലബ്ബിനുള്ളിൽ ലഭ്യമാണ്.
എല്ലാ ആഡംബര സൗകര്യങ്ങളുമുള്ള മുറികൾക്ക് പുറമെ, 27 ഹോൾ ചാമ്പ്യൻഷിപ്പ് ഗോൾഫ് കോഴ്‌സ്,  സ്പാകൾ, അത്യാധുനിക ജിംനേഷ്യം, 13 ടെന്നീസ് കോർട്ടുകൾ, ഇൻഡോർ സ്വിമ്മിംഗ് പൂളുകൾ എന്നിവയും മുകേഷ് അംബാനിയുടെ സ്റ്റോക്ക് പാർക്ക് കൺട്രി ക്ലബിൽ ഉണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

ഒടിടിയിലേക്ക് ചേക്കേറി ഇന്ത്യക്കാര്‍; പ്രേക്ഷകരുടെ എണ്ണം 66.4 കോടി കടന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്
ഉപയോക്താക്കളുടെ എച്ച്ഐവി വിവരങ്ങള്‍ ചോര്‍ത്തി; ഡേറ്റിങ് ആപ്പായ ഗ്രൈന്‍ഡര്‍ നല്‍കേണ്ടത് 26 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരം