സൗദി അരാംകോ ചെയർമാന് പിന്നിൽ അടിയുറച്ച് റിലയൻസ്, നിയമനം ചട്ടവിധേയമെന്ന് വിശദീകരണം

Published : Sep 29, 2021, 06:55 PM IST
സൗദി അരാംകോ ചെയർമാന് പിന്നിൽ അടിയുറച്ച് റിലയൻസ്, നിയമനം ചട്ടവിധേയമെന്ന് വിശദീകരണം

Synopsis

റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി ഉടമകളിലൊരാളായ കാലിഫോർണിയ സ്റ്റേറ്റ് ടീച്ചേർസ് റിട്ടയർമെന്റ് ഫണ്ട് കഴിഞ്ഞയാഴ്ച റുമയ്യാന്റെ നിയമനത്തിന് എതിരെ വോട്ട് ചെയ്യാൻ തീരുമാനിച്ചതായി വാർത്തകൾ വന്നിരുന്നു

മുംബൈ: സൗദി അരാംകോ (Saudi Aramco) ചെയർമാൻ യാസിർ അൽ-റുമയ്യാന്റെ (Yasir Al-Rumayyan) സ്വതന്ത്ര ഡയറക്ടറായുള്ള നിയമനം ചട്ടവിധേയമാണെന്ന് റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ്(Reliance Industries Limited). ഇതിന് ഓഹരി ഉടമകളുടെ അനുമതി കാത്തിരിക്കുകയാണെന്നും മുകേഷ് അംബാനിയുടെ(Mukesh Ambani) കമ്പനി വിശദീകരിച്ചു. 

മൂന്ന് വർഷത്തേക്കാണ് ഇദ്ദേഹത്തെ അഡീഷണൽ ഡയറക്ടറായി നിയമിച്ചത്. 2021 ജൂലൈ 19 ന് എടുത്ത തീരുമാനം അഞ്ച് ദിവസം കഴിഞ്ഞ് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. കമ്പനീസ് ആക്ടിലെ സെക്ഷൻ 161(1) പ്രകാരവും ഹ്യൂമൻ റിസോർസസ്, നോമിനേഷൻ, ആന്റ് റമ്യൂണറേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരവുമാണ് സൗദി അരാംകോ ചെയർമാനെ നിയമിച്ചതെന്ന് റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

2013 ലെ ഇന്ത്യൻ കമ്പനീസ് ആക്ടിലെ എല്ലാ യോഗ്യതകളും റുമയ്യാന് ഉണ്ടെന്നും റിലയൻസ് പറയുന്നു. സൗദി അറേബ്യയിലെ സാമ്പത്തിക സ്ഥാപനങ്ങളിൽ 25 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട് ഇദ്ദേഹത്തിന്. അരാംകോയുടെ നോൺ -എക്സിക്യുട്ടീവ് ചെയർമാനുമാണ് ഇദ്ദേഹം. റുമയ്യാന്റെ അനുഭവ സമ്പത്ത് റിലയൻസിന്റെ വളർച്ചയ്ക്ക് ഗുണകരമാകും. 

റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി ഉടമകളിലൊരാളായ കാലിഫോർണിയ സ്റ്റേറ്റ് ടീച്ചേർസ് റിട്ടയർമെന്റ് ഫണ്ട് കഴിഞ്ഞയാഴ്ച റുമയ്യാന്റെ നിയമനത്തിന് എതിരെ വോട്ട് ചെയ്യാൻ തീരുമാനിച്ചെന്ന് വാർത്തകൾ വന്നിരുന്നു. ഇവർക്ക് 2020 ജൂൺ 30 ലെ കണക്ക് പ്രകാരം റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിൽ ആകെ 53 ലക്ഷം ഓഹരികളുണ്ട്. 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്