ലോക ധനികരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തെത്തി മുകേഷ് അംബാനി; ആസ്തി 67 ബില്യണ്‍ ഡോളര്‍

By Web TeamFirst Published Feb 29, 2020, 10:34 AM IST
Highlights

ഇത് രണ്ടാം തവണയാണ് 62 കാരനായ അംബാനി ലോക ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്തുന്നത്. സമീപകാലത്ത് 24 ശതമാനത്തിന്‌റെ വര്‍ധനവാണ് ആസ്തിയിലുണ്ടായത്.

ദില്ലി: മുകേഷ് അംബാനി ലോകത്തെ ഒന്‍പതാമത്തെ ധനികനെന്ന നേട്ടത്തിലെത്തി. മൈക്രോസോഫ്റ്റിലെ സ്റ്റീവ് ബാല്‍മര്‍, ഗൂഗിളിന്‌റെ ലാറി പേജ് എന്നിവര്‍ക്കൊപ്പമാണ് ഇപ്പോള്‍ റിലയന്‍സ് ഇന്‌റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‌റെ സ്ഥാനം. 67 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മൂവര്‍ക്കുമുള്ളതെന്ന് ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2020 പറയുന്നു.

ഇത് രണ്ടാം തവണയാണ് 62 കാരനായ അംബാനി ലോക ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്തുന്നത്. അദ്ദേഹത്തിന്‌റെ ആസ്തിയില്‍ സമീപകാലത്ത് 24 ശതമാനത്തിന്‌റെ (13 ബില്യണ്‍ ഡോളര്‍) വര്‍ധനവാണ് ഉണ്ടായത്. ജിയോയുടെ ടെലികോം രംഗത്തെ വന്‍ മുന്നേറ്റമാണ് ഈ നേട്ടത്തിന് കാരണം. പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ഏഷ്യാക്കാരനും അംബാനിയാണ്.

റിലയന്‍സ് ഇന്റസ്ട്രീസ് വിപണി മൂലധനം പത്ത് ലക്ഷം കോടിയെന്ന റെക്കോര്‍ഡ് തൊട്ടത് ഈയടുത്താണ്. പട്ടികയില്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ് മുന്നില്‍. 140 ബില്യണ്‍ ഡോളറാണ് ആസ്തി. ഏഴ് ബില്യണ്‍ ഡോളര്‍ ആസ്തിയില്‍ കുറവുണ്ടായി. അദ്ദേഹത്തിന്‌റെ മുന്‍ ഭാര്യ മക്‌കെന്‍സി ബെസോസുമായുള്ള വിവാഹമോചനമാണ് തിരിച്ചടിയായത്. പട്ടികയില്‍ 44 ബില്യണ്‍ ഡോളറിന്‌റെ ആസ്തിയാണ് മക്‌കെന്‍സിക്ക് ഉള്ളത്.

click me!