ഇഷ അംബാനിയെ വാനോളം പുകഴ്ത്തി മുകേഷ് അംബാനിയും നിത അംബാനിയും; കാരണം ഇതാ

Published : Nov 01, 2023, 03:41 PM ISTUpdated : Nov 01, 2023, 04:13 PM IST
ഇഷ അംബാനിയെ വാനോളം പുകഴ്ത്തി മുകേഷ് അംബാനിയും നിത അംബാനിയും; കാരണം ഇതാ

Synopsis

ലക്ഷ്വറി മാളിന്റെ ഉദ്ഘാടന വേളയിൽ ഇഷ അംബാനിയെ പ്രശംസിച്ച് മുകേഷ് അംബാനിയും നിത അംബാനിയും. 

ഷ അംബാനിയെ വാനോളം പുകഴ്ത്തി മുകേഷ് അംബാനിയും നിതാ അംബാനിയും. ഇഷ അംബാനിയുടെ നേതൃത്വത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ ഇന്നലെ ആരംഭം കുറിച്ചത്. മുംബൈയുടെ ഹൃദയഭാഗത്തുള്ള ബാന്ദ്ര-കുർള കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ആഡംബര മാളാണിത്. 

ജിയോ വേൾഡ് പ്ലാസയുടെ ലോഞ്ച് ചടങ്ങിൽ, മാധ്യമങ്ങളോട് പ്രതികരിക്കവേ, മകൾ ഇഷ അംബാനിയെ പ്രശംസിക്കുകയും ഇഷയുടെ  നേതൃത്വത്തിൽ റിലയൻസ് റീട്ടെയിൽ വലിയ ചുവടാണ് എടുത്തുവെച്ചതെന്നും ഇത് തനിക്ക് അഭിമാനകരമാണെന്നും മുകേഷ് അംബാനി പറഞ്ഞു. 

 ALSO READ: 'യാര് എൻട്രു പുരിഗിരതാ ഇവൻ തീ യെൻട്രു തെരിഗിരതാ'; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ തുറന്ന് മുകേഷ് അംബാനി

മുകേഷ് അംബാനി  പൊതുജനങ്ങൾക്കായി ഇന്ന്  ജിയോ വേൾഡ് പ്ലാസ തുറന്നു നൽകി. 

" മാതാപിതാക്കളെന്ന നിലയിൽ നിതയ്ക്കും എനിക്കും ഇത് വളരെ സവിശേഷമായ ഒരു സായാഹ്നമാണ്. റിലയൻസ് റീടൈലിനെ നയിക്കുന്ന ലീഡർ എന്ന നിലയിൽ ഇഷയുടെ പ്രവർത്തനത്തെ അഭിനന്ദിക്കേണ്ട സമയമാണിത്. ആഡംബരം എന്താണെന്നുള്ളതിനെ ഇഷയും റിലയൻസിന്റെ റീടൈൽ ടീം പുനർനിർവചിച്ചതായി ഞാൻ കരുതുന്നു. മുംബൈയിലെ പൗരന്മാർക്കും ഇന്ത്യക്കാർക്കും ഇത് അഹീമാനംയി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്," മുകേഷ് അംബാനി പറഞ്ഞു. 

ജിയോ വേൾഡ് പ്ലാസയെക്കുറിച്ച് സംസാരിച്ച റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടർ ഇഷ അംബാനി, ജിയോ വേൾഡ് സെന്ററിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതിന് താൻ വളരെ ആവേശത്തിലാണെന്നും ഇത് എന്റെ അമ്മ മുന്നോട്ട് വച്ച കാഴ്ചപ്പാടാണ് എന്നും പറഞ്ഞു.  

ALSO READ: 'എന്റെ ആൺകുട്ടികൾക്ക് ചെയ്യാൻ കഴിയുന്നതെന്തും എന്റെ മകൾക്കും ചെയ്യാൻ കഴിയും'; വേർതിരിക്കില്ലെന്ന് നിത അംബാനി

ജിയോ വേൾഡ് പ്ലാസയുടെ സമാരംഭത്തെക്കുറിച്ച് നിതാ അംബാനിയും പ്രതികരിച്ചു.ജിയോ വേൾഡ് പ്ലാസ ഇന്ത്യയിലെ ഏറ്റവും മികച്ച മാൾ ആകുമെന്ന് മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച മാളായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും. നിതാ അംബാനി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്