മുകേഷ് അംബാനിയുടെ 15000 കോടിയുടെ വീടിന്റെ ഇന്റീരിയർ ഡിസൈനർ; ഈ ബോളിവുഡ് സൂപ്പർസ്റ്റാറിന്റെ ഭാര്യ

Published : Feb 12, 2024, 02:00 PM IST
മുകേഷ് അംബാനിയുടെ 15000 കോടിയുടെ വീടിന്റെ ഇന്റീരിയർ ഡിസൈനർ; ഈ ബോളിവുഡ് സൂപ്പർസ്റ്റാറിന്റെ ഭാര്യ

Synopsis

റിലയൻസ് ഇൻഡസ്ട്രീസ് ചെയർപേഴ്സണായ മുകേഷ് അംബാനി, ഭാര്യ നിത അംബാനിക്കും മക്കൾക്കുമൊപ്പം  മുംബൈയിലെ വസതിയായ ആന്റിലിയയിലാണ് താമസിക്കുന്നത്. ആന്റിലിയയുടെ അതിഗംഭീകമായ ഇന്റീരിയർ ഒരുക്കിയത് ബോളിവുഡ് സൂപ്പർസ്റ്റാറിന്റെ ഭാര്യയാണ്. 

ന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർപേഴ്സണായ മുകേഷ് അംബാനി, ഭാര്യ നിത അംബാനിക്കും മക്കൾക്കുമൊപ്പം  മുംബൈയിലെ വസതിയായ ആന്റിലിയയിലാണ് താമസിക്കുന്നത്. 15,000 കോടി രൂപ മതിപ്പുവിലയുള്ള ആന്റിലിയ ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസതിയാണ്. മുംബൈയുടെ ഹൃദയഭാഗത്തുള്ള ഈ വീട് വാസ്തുവിദ്യാ വിസ്മയത്തിൻ്റെയും തെളിവായി നിലകൊള്ളുന്നു. ആന്റിലിയയുടെ അതിഗംഭീകമായ ഇന്റീരിയർ ഒരുക്കിയത് ബോളിവുഡ് സൂപ്പർസ്റ്റാറിന്റെ ഭാര്യയാണ്. 

പ്രശസ്ത ആർക്കിടെക്ചറൽ സ്ഥാപനമായ പെർകിൻസ് ആൻഡ് വിൽ രൂപകൽപന ചെയ്‌ത് ഓസ്‌ട്രേലിയയിലെ ലെയ്‌ടൺ ഏഷ്യ ആണ് ആൻ്റിലിയ നിർമ്മിച്ചത്. സൗത്ത് മുംബൈയിലെ അൽതാമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന 27 നിലകളുള്ള ഈ വസതിക്ക് 00,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. അത്യാധുനിക സൗകര്യങ്ങൾ ആണ് മുകേഷ് അംബാനിയുടെ ഈ വസതിയിൽ ഒരുക്കിയിരിക്കുന്നത്.  തിയേറ്റർ, സ്പാ, കൂറ്റൻ നീന്തൽക്കുളം, ആരോഗ്യ കേന്ദ്രം, അതിവേഗ എലിവേറ്ററുകൾ, സ്നോ റൂം, 160 വാഹനങ്ങൾക്കുള്ള ഗാരേജ്, മൂന്ന് ഹെലിപാഡുകളും.  ഇതിൽ ഉൾപ്പെടുന്നു. കൂടാതെ റിക്ടർ സ്കെയിലിൽ എട്ടുവരെയുള്ള ഭൂകമ്പങ്ങളെ ചെറുക്കുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ആൻറിലിയയുടെ പുറംമോഡിയിലെ ഗാംഭീര്യം പോലെത്തന്നെയാണ് അതിന്റെ ഇൻ്റീരിയറും. പേസ്റ്റൽ നിറങ്ങള്‍ നൽകിയ അകത്തളങ്ങളിൽ താമരയുടെയും സൂര്യൻ്റെയും രൂപങ്ങളാൽ അലങ്കരിച്ച ഇടമുണ്ട്. ആൻ്റിലിയയുടെ അതിഗംഭീരമായ ഇന്റീരിയർ ചെയ്തത് മറ്റാരുമല്ല, ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ്റെ ഭാര്യ ഗൗരി ഖാനാണ്. പ്രശസ്ത ഇൻ്റീരിയർ ഡിസൈനറാണ് ഗൗരി ഖാൻ. 

ആഡംബരപൂർണമായ ലിവിംഗ് സ്‌പേസുകൾ ഒരുക്കുന്നതിൽ പേരുകേട്ട ഗൗരി ഖാൻ, 2019-ൽ ആൻ്റിലിയയുടെ ബാർ ലോഞ്ച് ഏരിയ ഒരുക്കി, ആൻറിലിയയിൽ ജോലി ചെയ്യുന്നത് ഒരു "അവിശ്വസനീയമായ അനുഭവം" എന്ന് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. 

ഗൗരി ഖാൻ ഡിസൈൻസിൻ്റെ സ്ഥാപകയും റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റിൻ്റെ സഹസ്ഥാപകയും കൂടിയാണ് ഗൗരി ഖാൻ. രൺബീർ കപൂർ, കരൺ ജോഹർ, ആലിയ ഭട്ട് തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികളുടെ വീടുകൾ ഉൾപ്പെടെ ഇന്റീരിയർ ചെയ്തത് ഗൗരി ഖാൻ ആണ്. 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ