റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയെന്ന് മുകേഷ് അംബാനി

By Web TeamFirst Published Aug 29, 2022, 5:51 PM IST
Highlights

തലമുറ കൈമാറ്റത്തിൽ സഹോദരങ്ങൾ തമ്മിൽ ഭിന്നിച്ചു പോകാതിരിക്കാനുള്ള മുകേഷ് അംബാനിയുടെ ആസൂത്രിതമായ നീക്കമായിരുന്നു ഈ തീരുമാനങ്ങൾ എന്നുതന്നെ പറയാം. 
 

തകോടീശ്വരൻ മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസിന്റെ തലമുറ കൈമാറ്റം പ്രഖ്യാപിച്ചു. റീട്ടെയിൽ നേതൃത്വ നിരയിലേക്ക് ആകാശിനെയും ഇഷയെയും നിയമിച്ചതിനോടൊപ്പം പുതിയ ഊർജ്ജ യൂണിറ്റ് ഇളയ മകൻ അനന്തിനും നൽകി. എന്നാൽ മുകേഷ് അംബാനി വിരമിക്കില്ല. റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയായിരിക്കും എന്നും അംബാനി വ്യക്തമാക്കി. റിലയൻസിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് നേതൃത നിരയെ മുകേഷ് അംബാനി വെളിപ്പെടുത്തിയത്. 

Read Also: ദീപാവലി പൊടിപൊടിക്കും; ജിയോ 5 ജി പ്രഖ്യാപിച്ച് മുകേഷ് അംബാനി

റിലയൻസിന് പ്രധാനമായും മൂന്ന് ബിസിനസുകളുണ്ട്. എണ്ണ ശുദ്ധീകരണവും പെട്രോകെമിക്കൽസും, റീട്ടെയിൽ വ്യാപാരം, ടെലികോം ഡിജിറ്റൽ സേവനങ്ങൾ. പുതിയ ഊർജ ബിസിനസ്സും മാതൃ സ്ഥാപനത്തിനൊപ്പമാണ്.

തന്റെ ബിസിനസ്സ് പോലെ തന്നെ, 65 കാരനായ മുകേഷ് അംബാനിക്ക് മൂന്ന് മക്കളുണ്ട്, ആദ്യം ഇരട്ടകളായ ആകാശും ഇഷയും പിന്നെ ഇളയ മകൻ അനന്ത്. ആകാശും ഇഷയും യഥാക്രമം ജിയോയിലും റീട്ടെയിലിലും നേതൃത്വപരമായ റോളുകൾ ഏറ്റെടുത്തു.  

ജൂണിലാണ് ജിയോ പ്ലാറ്റ്‌ഫോമുകളുടെ അനുബന്ധ സ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി ആകാശ് അംബാനി ചുമതലയേറ്റത്.  ടെലികോം ലൈസൻസ് ഉള്ള സ്ഥാപനമാണ് ജിയോ ഇൻഫോകോം. 

Read Also: അദാനി എന്ന ശതകോടീശ്വരന്റെ ആഡംബര ജീവിതം

ഇന്ന് നടന്ന വാർഷിക യോഗത്തിൽ ഇ-കൊമേഴ്‌സ് യൂണിറ്റിനെ വാട്ട്‌സ്ആപ്പുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള അവതരണത്തിനായി ഇഷയെ മുകേഷ് ക്ഷണിച്ചു.  റീട്ടെയിൽ ബിസിനസ്സ് ലീഡറായാണ്  അംബാനി ഇഷയെ പരിചയപ്പെടുത്തിയത്. പിരാമൽ ഗ്രൂപ്പിലെ അജയ്, സ്വാതി പിരമൾ ദമ്പതികളുടെ മകനായ ആനന്ദ് പിരമൽ ആണ് ഇഷയെ വിവാഹം ചെയ്തിരിക്കുന്നത്. 

സോളാർ, ബാറ്ററി, ഹൈഡ്രജൻ നിക്ഷേപങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ഊർജ്ജ ബിസിനസിൽ 26 കാരനായ അനന്ത് നയിക്കും എന്ന്  മുകേഷ് അംബാനി വ്യക്തമാക്കി. 

Read Also: ആഡംബരത്തിന്റെ മറുവാക്ക്, ഇഷ അംബാനിയുടെ കൊട്ടാരം

തലമുറ കൈമാറ്റത്തിൽ സഹോദരങ്ങൾ തമ്മിൽ ഭിന്നിച്ചു പോകാതിരിക്കാനുള്ള മുകേഷ് അംബാനിയുടെ ആസൂത്രിതമായ നീക്കമായിരുന്നു ഈ തീരുമാനങ്ങൾ എന്നുതന്നെ പറയാം. 

ധീരുഭായ് അംബാനി എന്നറിയപ്പെടുന്ന ധീരജ്‌ലാൽ ഹിരാചന്ദ് അംബാനി 1973-ൽ റിലയൻസ് സ്ഥാപിച്ചു. തുണിത്തരങ്ങൾ മുതൽ എണ്ണ, ടെലികോം വരെയുള്ള കുടുംബ ബിസിനസ് വിപുലീകരണത്തിന് അദ്ദേഹം നേതൃത്വം നൽകി, എന്നാൽ 2002-ലെ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന് കുടുംബം അരാജകത്വത്തിലേക്ക് കൂപ്പുകുത്തി.

മുകേഷ് അംബാനിയും അനിൽ അംബാനിയും തമ്മിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിക്കുകയും മൂന്ന് വർഷത്തിന് ശേഷം അമ്മ കോകിലാബെൻ  2005 ൽ റിലയൻസിന്റെ സ്വത്തുക്കൾ വിഭജിച്ചു. മുകേഷിന് റിഫൈനിംഗ്, പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ടെക്സ്റ്റൈൽ ബിസിനസുകൾ എന്നിവ ലഭിച്ചു, ടെലികമ്മ്യൂണിക്കേഷൻ, അസറ്റ് മാനേജ്മെന്റ്, എന്റർടെയ്ൻമെന്റ്, പവർ ജനറേഷൻ ബിസിനസുകൾ എന്നിവയായിരുന്നു അനിൽ കൈകാര്യം ചെയ്തിരുന്നത്. കാലക്രമേണ, മുകേഷ് അംബാനി റിലയൻസിനെ സാമ്രാജ്യമാക്കി വളർത്തി, തുടർന്ന്  ടെലികോം ബിസിനസ്സിലേക്ക് വീണ്ടും പ്രവേശിക്കുകയും റീട്ടെയിലിംഗിലേക്കും ക്ലീൻ എനർജിയിലേക്കും കടക്കുകയും ചെയ്തു, അതേസമയം അനിൽ അംബാനിയുടെ ബിസിനസ്സ് സാമ്രാജ്യം തകർന്നു.

Read Also: 90 കോടിയുടെ നിറം മാറ്റാവുന്ന കാർ മുതൽ 240 കോടിയുടെ ജെറ്റ് വരെ; നിത അംബാനിയുടെ ആഡംബര ശേഖരം

click me!