ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയിൽ കണ്ണുവെച്ച് ഇഷ അംബാനി; 350 കോടിയോളം മുടക്കി സ്വന്തമാക്കാൻ മുകേഷ് അംബാനി

Published : Jul 17, 2023, 01:27 PM ISTUpdated : Jul 18, 2023, 11:30 AM IST
ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയിൽ കണ്ണുവെച്ച് ഇഷ അംബാനി; 350 കോടിയോളം മുടക്കി സ്വന്തമാക്കാൻ മുകേഷ് അംബാനി

Synopsis

എഡ്-എ-മമ്മയുടെ ഏറ്റെടുക്കലിലൂടെ കുട്ടികളുടെ വസ്ത്ര വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ മുകേഷ് അംബാനിക്കും  ഇഷ അംബാനിക്കും കഴിഞ്ഞേക്കുമെന്നാണ് സൂചന.

ദില്ലി: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ എഡ്-എ-മമ്മ എന്ന ബ്രാൻഡിനെ സ്വന്തമാക്കാനൊരുങ്ങി റിലയൻസ്. ആലിയ ഭട്ട് ആരംഭിച്ച കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡാണ് എഡ്-എ-മമ്മ (Ed-a-mamma). 300-350 കോടി രൂപയ്ക്ക്  എഡ്-എ-മമ്മയെ  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിലയന്‍സ് ബ്രാന്‍ഡ്‌സ് ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. 

രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലർ ആയ റിലയൻസിന്റെ കുട്ടികളുടെ വസ്ത്ര ശേഖരത്തെ ശക്തിപ്പെടുത്താൻ എഡ്-എ-മമ്മയ്ക്ക് കഴിഞ്ഞേക്കും. 2020 ഒക്ടോബറിൽ ആണ് ആലിയ ഭട്ട് എഡ്-എ-മമ്മ ആരംഭിച്ചത്. മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് മികച്ച വസ്ത്രങ്ങള്‍ നല്‍കുന്ന ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യന്‍ ബ്രാന്‍ഡിന്റെ അഭാവമാണ് തന്നെ എഡ്-എ-മമ്മ ആരംഭിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആലിയ ഭട്ട് വ്യക്തമാക്കിയിരുന്നു. ഓൺലൈൻ വഴിയാണ് ബ്രാൻഡിന്റെ വിപണനം നടന്നത്. എഡ്-എ-മമ്മയുടെ വെബ്സ്റ്റോർ വഴിയും ഫസ്റ്റ്‌ക്രൈ, അജിയോ, മിന്ത്ര, ആമസോണ്‍, ടാറ്റ ക്ലിക് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും എഡ്-എ-മമ്മയുടെ വസ്ത്രങ്ങള്‍ ലഭ്യമാണ്.

ALSO READ: 'വിദ്യാഭ്യാസമാണോ വിജയമന്ത്രം'; ഇന്ത്യയിലെ സമ്പന്നരായ വ്യവസായികളുടെ യോഗ്യതകൾ ഇതാ

എഡ്-എ-മമ്മയുടെ ഏറ്റെടുക്കലിലൂടെ കുട്ടികളുടെ വസ്ത്ര വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ മുകേഷ് അംബാനിക്കും  ഇഷ അംബാനിക്കും കഴിഞ്ഞേക്കുമെന്നാണ് സൂചന. 50 കോടിയിലധികം ആയിരുന്നു ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയുടെ മൂല്യം. റിലയൻസ് റീട്ടെയിലിന് നിലവിൽ 918000 കോടി രൂപയിലധികം മൂല്യമുണ്ട്, ഇത്തരത്തിലുള്ള ബ്രാൻഡുകളുടെ ഏറ്റെടുക്കൽ ബ്രാൻഡിനെ കൂടുതൽ വേഗത്തിൽ വളരാൻ സഹായിക്കും. 

2022 ഓഗസ്റ്റിൽ ആണ് റിലയൻസ് റീട്ടെയിലിന്റെ പുതിയ മേധാവിയായി ഇഷ അംബാനിയെ മുകേഷ് അംബാനി തിരഞ്ഞടുത്തത്. ആ സമയത്ത് സ്ഥാപനത്തിന് 2 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് നേടാൻ കഴിഞ്ഞിരുന്നു. ജോർജിയോ അർമാനി, ഹ്യൂഗോ ബോസ്, വെർസേസ്, മൈക്കൽ കോർസ്, ബ്രൂക്സ് ബ്രദേഴ്സ്, അർമാനി എക്സ്ചേഞ്ച്, ബർബെറി തുടങ്ങി നിരവധി ആഗോള ബ്രാൻഡുകൾ റിലയൻസ് റീട്ടെയിൽ വഴി ഇന്ത്യയിൽ ലഭ്യമാണ്.
 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും