
ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിലൊന്നാണ് റിലയൻസ് ഇൻഡസ്ട്രീസ്. അംബാനി കുടുംബം പടുത്തുയർത്തിയ സാമ്രാജ്യമാണിത്. ഇതിനെ അമരത്ത് നിന്നതിനെ നയിക്കുന്നത് മുകേഷ് അംബാനിയും. ഭാര്യ നിതാ അംബാനിയും അംബാനി കുടുംബത്തിന്റെ അടുത്ത തലമുറയായ ഇഷ അംബാനിയും, ആകാശ് അംബാനിയും, അനന്ത് അംബാനിയും റിലയൻസിന്റെ വളർച്ചയിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെങ്കിലും റിലയൻസിന്റെ വിജയ കുതിപ്പിന്ന് പിന്നിൽ മുകേഷ് അംബാനിയുടെ വലംകൈയായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയുണ്ട്. മനോജ് മോദി, റിലയൻസിലെ ഏറ്റവും ശക്തനായ വ്യക്തി.
ആരാണ് മനോജ് മോദി?
മുകേഷ് അംബാനിയുടെ വലംകൈ എന്നാണ് മനോജ് മോദിയെ പലപ്പോഴും വിളിക്കാറുള്ളത്. മുകേഷ് അംബാനിയുടെ സഹപാഠിയായിരുന്നു അദ്ദേഹം. റിലയൻസ് എന്ന കമ്പനിയുടെ വളർച്ചയ്ക്കായി അംബാനി തന്റെ കുടുംബത്തെയും ഒപ്പം തന്നെ സുഹൃത്തുക്കളെയും ഒപ്പം കൂട്ടിയിരുന്നു.
അംബാനി കുടുംബത്തിലെ അംഗങ്ങൾ കഴിഞ്ഞാൽ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മനോജ് മോദി. എംഎം എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. റിലയൻസ് ഗ്രൂപ്പിന്റെ എല്ലാ പ്രധാന തീരുമാനങ്ങൾക്കും പിന്നിൽ അദ്ദേഹമാണ്.
വളരെക്കാലമായി മനോജ് മോദിക്ക് കമ്പനിയിൽ കാര്യമായ ഔദ്യോഗിക സ്ഥാനമൊന്നുമില്ലായിരുന്നു. അദ്ദേഹം ഗ്രൂപ്പിന്റെ ബിസിനസ് ഹെഡ് പോലുമായിരുന്നില്ല. ഇതൊക്കെയാണെങ്കിലും, അദ്ദേഹം ഗ്രൂപ്പിനുള്ളിലെ ഒരു ശക്തിയായിരുന്നു. റിലയൻസ് റീട്ടെയിലിന്റെയും റിലയൻസ് ജിയോയുടെയും ഡയറക്ടറാണ് മനോജ് മോദി. റിലയൻസ് ഗ്രൂപ്പിന് ഔദ്യോഗിക ഗ്രൂപ്പ് സിഇഒ ഇല്ല. ഗ്രൂപ്പിനുള്ളിലെ അദ്ദേഹത്തിന്റെ സ്ഥാനം സിഇഒയ്ക്ക് തുല്യമാണ്.
മനോജ് മോദി 1980 മുതൽ റിലയൻസ് ഇൻഡസ്ട്രീസിൽ പ്രവർത്തിക്കുന്നു. ധീരു ഭായ് അംബാനി, മുകേഷ് അംബാനി, ഇപ്പോൾ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിക്കുന്നു.
ഹജീറ പെട്രോകെമിക്കൽസ്, ജാംനഗർ റിഫൈനറി, ടെലികോം ബിസിനസ്, റിലയൻസ് റീട്ടെയിൽ, റിലയൻസ് 4ജി റോൾഔട്ട് തുടങ്ങിയ റിലയൻസ് പദ്ധതികൾ വിജയിപ്പിക്കുന്നതിൽ മനോജ് മോദി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ റിലയൻസിന്റെ ശക്തി സ്രോതസ്സാണ് മനോജ് മോദി