മുകേഷ് അംബാനി നൽകുന്ന വമ്പൻ ഓഫർ, ജിയോ ഉപയോക്താക്കൾക്ക് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നേടാം വലിയ പണ ചെലവില്ലാതെ

Published : May 16, 2025, 05:16 PM IST
മുകേഷ് അംബാനി നൽകുന്ന വമ്പൻ ഓഫർ, ജിയോ ഉപയോക്താക്കൾക്ക് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നേടാം വലിയ പണ ചെലവില്ലാതെ

Synopsis

ഈ ജനപ്രിയ ഓഫർ ഐപിഎൽ 2025 സീസണിന്റെ അവസാനം വരെ ലഭ്യമായിരിക്കും

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ നൽകുന്ന ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഓഫർ ജൂൺ വരെ നീട്ടി. ​ഇതോടെ അധിക ചെലവില്ലാതെ ഹോട്ട്സ്റ്റാർ സേവനങ്ങൾ ആസ്വദിക്കാൻ ഉപയോക്താക്കൾക്ക് കൂടുതൽ സമയം ലഭിക്കും. ഈ ജനപ്രിയ ഓഫർ ഐപിഎൽ 2025 സീസണിന്റെ അവസാനം വരെ ലഭ്യമായിരിക്കും. ജിയോ ഉപയോക്താക്കൾക്ക് 299 രൂപയോ അതിൽ കൂടുതലോ റീചാർജ് ചെയ്താൽ മതി, മൂന്ന് മാസത്തേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ആസ്വദിക്കാം. 

മാർച്ച് 17 ന് ആരംഭിച്ച ഈ ഓഫർ അവസാനിപ്പിക്കാത്തത് ജനങ്ങളുടെ ആവശ്യം കാരണമാണെന്നാണ് സൂചന.  ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളെത്തുടർന്ന് ഐപിഎൽ നിർത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തിരുന്നു. ജൂൺ 3 ന് ഫൈനലോടെ ഐപിഎൽ അവസാനിക്കും. അതുവരെ ഈ ഓഫർ ലഭ്യമാകും. മാത്രമല്ല, പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ജിയോ ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാണ്. ഈ ഓഫർ ലഭിക്കുന്നതിനായി ഉപയോക്താക്കൾ കുറഞ്ഞത് 299 രൂപയ്ക്ക് റീചാർജ് ചെയ്യണം അല്ലെങ്കിൽ 1.5GB/ദിവസം ഡാറ്റ നൽകുന്ന ഏതെങ്കിലും പ്ലാൻ തിരഞ്ഞെടുക്കണം. 

അതേസമയം, ജിയോഫോൺ, ജിയോഭാരത് ഉപയോക്താക്കൾക്ക് ഈ ഓഫർ ബാധകമല്ല. എന്നാൽ മൊബൈൽ ഉപയോക്താക്കൾക്ക് മാത്രമല്ല, ജിയോഫൈബർ അല്ലെങ്കിൽ ജിയോ എയർഫൈബർ പ്ലാനുകളിലേക്കുള്ള പുതിയ വരിക്കാർക്ക് 50 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം