മുകേഷ് അംബാനിയുടെ അയൽക്കാരൻ ചില്ലറക്കാരനല്ല; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വീടിനുടമ

Published : Aug 23, 2023, 07:24 PM IST
മുകേഷ് അംബാനിയുടെ അയൽക്കാരൻ ചില്ലറക്കാരനല്ല;  ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വീടിനുടമ

Synopsis

145 മീറ്റർ ആണ് വീടിന്റെ ഉയരം. മാർബിൾ ഇന്റീരിയർ വരുന്ന വീട്ടിൽ രണ്ട് നീന്തൽക്കുളങ്ങളും അഞ്ച് നിലകളുള്ള പാർക്കിംഗ് സൗകര്യങ്ങളുമുണ്ട്. 30 നിലകളുള്ള ആഡംബര വീടാണ് ജെകെ ഹൗസ്. സ്പാ, ഹോം തിയേറ്റർ, ജിം, സ്വകാര്യ ബാർ തുടങ്ങിയ ആഡംബര സൗകര്യങ്ങൾ ഈ വീട്ടിലുണ്ട്. 

ന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. ഭാര്യ നിത്യ അംബാനിയോടും മക്കളോടുമൊത്ത് അദ്ദേഹം താമസിക്കുന്നത് മുംബൈയിലെ ആന്റിലിയ എന്ന പേരുള്ള വീട്ടിലാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസ്തിയാണ് ഇത്. അംബാനി കുടുംബത്തിന്റെ അയൽവാസിയായ ഗൗതം സിംഘാനിയ രാജ്യത്തെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വീട് ഈ അടുത്ത് സ്വന്തമാക്കിയത് വാർത്തയായിരുന്നു. 

ലോകത്തിലെ ഏറ്റവും വലിയ സ്യൂട്ട് ഫാബ്രിക് നിർമ്മാതാക്കളായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഗൗതം സിംഘാനിയ. അദ്ദേഹത്തിന്റെ സ്വകാര്യ വസതിയായ ജെകെ ഹൗസ് ലോകത്തെ ആഡംബര വീടുകളിൽ ഒന്നാണ്.  മുകേഷ് അംബാനിയുടെ ആന്റിലിയ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വീടാണിത്.  6000 കോടി രൂപയാണ് സിംഘാനിയയുടെ വസതിയുടെ മൂല്യമെന്നാണ് റിപ്പോർട്ട്. 

ആയിരക്കണക്കിന് കോടിയാണ് സിംഘാനിയയുടെ വീടിന്റെ വിലയെങ്കിലും ഇത് മുകേഷ് അംബാനിയുടെ വീടിന്റെ വിലയുടെ പകുതി പോലും വരുന്നില്ല. 15,000 കോടിയിലധികം വിലമതിക്കുന്ന മുകേഷ് അംബാനിയുടെ ആന്റിലിയയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നർത്ഥം. മുംബൈയിലെ ആൾട്ടമൗണ്ട് റോഡിലാണ് വീടുകൾ സ്ഥിതി ചെയ്യുന്നത്. രണ്ട് ശതകോടീശ്വരന്മാരും അയൽവാസികളാണ്, 

രാജ്യത്തെ ഏറ്റവും ചെലവേറിയ വസ്തി എന്നതിലുപരി ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ സ്വകാര്യ കെട്ടിടം കൂടിയാണ് ജെകെ ഹൗസ്. 145 മീറ്റർ ആണ് വീടിന്റെ ഉയരം. മാർബിൾ ഇന്റീരിയർ വരുന്ന വീട്ടിൽ രണ്ട് നീന്തൽക്കുളങ്ങളും അഞ്ച് നിലകളുള്ള പാർക്കിംഗ് സൗകര്യങ്ങളുമുണ്ട്. 30 നിലകളുള്ള ആഡംബര വീടാണ് ജെകെ ഹൗസ്. സ്പാ, ഹോം തിയേറ്റർ, ജിം, സ്വകാര്യ ബാർ തുടങ്ങിയ ആഡംബര സൗകര്യങ്ങൾ ഈ വീട്ടിലുണ്ട്. 

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ