ഈ രംഗത്ത് ഇനി മത്സരം മുഖാമുഖം; പോരാടാൻ ഉറച്ച് ടാറ്റയും അംബാനിയും

Published : Sep 11, 2023, 01:28 PM IST
ഈ രംഗത്ത് ഇനി മത്സരം മുഖാമുഖം; പോരാടാൻ ഉറച്ച് ടാറ്റയും അംബാനിയും

Synopsis

ടാറ്റയോട് നേരിട്ട് ഏറ്റുമുട്ടാൻ അംബാനി. ആഡംബര ഹോട്ടൽ ശൃംഖലയുമായി കൈകോർത്ത് റിലയൻസ്   

രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പുതിയ ഹോസ്പിറ്റാലിറ്റി സംരംഭത്തിനായി ഒബ്റോയ് ഹോട്ടൽസുമായി കൈകോർക്കുന്നു. തന്റെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് വികസിപ്പിക്കുന്നതിന് ഭാഗമായാണ് മുകേഷ് അംബാനി അത്യാഡംബര ഹോട്ടൽ ശൃംഖലയായ ഒബ്‌റോയ് ഹോട്ടൽസ് ആൻഡ് റിസോർട്ടുമായി കരാർ ഒപ്പിട്ടത്. 

ഒബ്‌റോയ് ഹോട്ടൽസ് ആൻഡ് റിസോർട്ടുമായുള്ള റിലയൻസിന്റെ പുതിയ കരാർ രാജ്യത്തെ മറ്റ് ആഡംബര ഹോട്ടൽ ശൃംഖലകളായ താജ്, ലീല പാലസ് ഹോട്ടലുകൾ എന്നിവയ്ക്ക് കടുത്ത മത്സരം നൽകും. ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് താജ് ഹോട്ടൽ. ഒബ്‌റോയ് ഹോട്ടലിന്റെ 19 ശതമാനം ഓഹരി റിലയൻസിന് ഇതിനകം തന്നെ ഉണ്ട്. 

ALSO READ: വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നിത അംബാനി; 2 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

നിലവിൽ ഒബ്‌റോയ് ഹോട്ടൽസ് ആൻഡ് റിസോർട്ടുകൾക്ക് 2785 കോടി രൂപയിലധികം മൂല്യമുണ്ട്, റിലയൻസുമായുള്ള ഈ പുതിയ കരാർ ടാറ്റയുടെ താജ് ഹോട്ടലുകൾക്ക് കടുത്ത മത്സരം നൽകുമെന്നാണ് റിപ്പോർട്ട്.

ഈ പുതിയ കരാറിലൂടെ, റിലയൻസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പ്രോപ്പർട്ടികൾ, അൾട്രാ ലക്ഷ്വറി ഹോട്ടൽ ബ്രാൻഡായ  ഒബ്‌റോയ് ഹോട്ടൽസ് ആൻഡ് റിസോർട്ട് കൈകാര്യം ചെയ്യും. ഇവിടെയെത്തുന്നവർക്ക് ആഡംബരവും രാജകീയവുമായ അനുഭവം ലഭ്യമാകുമെന്ന് ഇരു കമ്പനികളും ഉറപ്പ് നൽകുന്നു. .

രണ്ട് കമ്പനികളും നടത്തിയ പ്രഖ്യാപനമനുസരിച്ച്, റിലയൻസിന്റെ ആഡംബര ഹോട്ടലുകളായ മുംബൈയിലെ അനന്ത് വിലാസ് ഹോട്ടൽ, യുകെയിലെ സ്റ്റോക്ക് പാർക്ക്, ഗുജറാത്തിലെ മറ്റൊരു റിസോർട്ട് എന്നിവ   ഒബ്റോയ് ഹോട്ടൽസ് കൈകാര്യം ചെയ്യും 

ALSO READ: അംബാനി, അദാനി, ബിർള; ജി 20 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താൻ ശതകോടീശ്വരന്മാർ, ലക്ഷ്യം ഇത്

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ പേരിലുള്ള അനന്ത് വിലാസ് ഹോട്ടൽ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ്, ഇത് പിന്നീട് ബിസിനസ്സിന്റെ കേന്ദ്രമായും ഒന്നിലധികം റിലയൻസ് സംരംഭങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമായും ഉയർന്നിരുന്നു.

മുകേഷ് അംബാനിക്ക് യുകെയിൽ സ്വന്തമായുള്ള സ്റ്റോക്ക് പാർക്ക് പാലസ് കൈകാര്യം ചെയ്യുന്നതിനും വാണിജ്യവത്കരിക്കുന്നതിനും  ഒബ്‌റോയി മുൻ‌തൂക്കം നൽകും. 2021-ൽ 529 കോടി രൂപയ്ക്കാണ് റിലയൻസ് യുകെയിലെ വൻകിട പ്രോപ്പർട്ടി വാങ്ങിയത്. 59 മുറികളുള്ളതാണ് ഈ കൊട്ടാരം. 

പ്രോപ്പർട്ടികൾ വാണിജ്യവൽക്കരിക്കുകയും ടൂറിസത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിന് സ്പാകൾ, ഗോൾഫ് കോഴ്‌സുകൾ, മറ്റ് വിനോദ പ്രവർത്തനങ്ങൾ എന്നിവ പോലുള്ള കൂടുതൽ കാര്യങ്ങൾ സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇഇഇ കരാറിന്റെ ലക്ഷ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും