ആ തീരുമാനം ശരിയായി: ഒരു ലക്ഷം രൂപ ഒരൊറ്റ വർഷംകൊണ്ട് 43 ലക്ഷം രൂപയായി!

Published : Sep 17, 2022, 12:07 AM ISTUpdated : Sep 17, 2022, 12:10 AM IST
ആ തീരുമാനം ശരിയായി: ഒരു ലക്ഷം രൂപ ഒരൊറ്റ വർഷംകൊണ്ട് 43 ലക്ഷം രൂപയായി!

Synopsis

ഒരു ലക്ഷം രൂപ ഒറ്റ വർഷം കൊണ്ട് 43 ലക്ഷം രൂപയായി മാറി. ഓഹരി വിപണി അത്തരത്തിൽ പല അത്ഭുതങ്ങളും കാട്ടാറുണ്ട്. അംബർ പ്രോട്ടീൻ ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ നിക്ഷേപം നടത്തിയവർക്കാണ് ഇത്തരത്തിൽ വലിയ നേട്ടം ഉണ്ടായിരിക്കുന്നത്

ഒരു ലക്ഷം രൂപ ഒറ്റ വർഷം കൊണ്ട് 43 ലക്ഷം രൂപയായി മാറി. ഓഹരി വിപണി അത്തരത്തിൽ പല അത്ഭുതങ്ങളും കാട്ടാറുണ്ട്. അംബർ പ്രോട്ടീൻ ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ നിക്ഷേപം നടത്തിയവർക്കാണ് ഇത്തരത്തിൽ വലിയ നേട്ടം ഉണ്ടായിരിക്കുന്നത്. 329 കോടി വിപണി മൂലധനം മാത്രമുള്ള ഒരു സ്മോൾ കാപ് കമ്പനിയാണ് അംബർ പ്രോട്ടീൻ ഇൻഡസ്ട്രീസ്.

1992 അഹമ്മദാബാദിൽ പ്രവർത്തനം തുടങ്ങിയ ഈ കമ്പനി രാജ്യത്തെ എഫ്എംസിജി കമ്പനികളിലൊന്നാണ്. അങ്കൂർ എന്ന ബ്രാൻഡിൽ ഉന്നത നിലവാരത്തിലുള്ള ഭക്ഷ്യ എണ്ണയാണ് ഇവരുടെ പ്രധാന ഉത്പന്നം. കോട്ടൺ സീഡ്, സൺഫ്ലവർ, സോയബീൻ എണ്ണകൾ ഈ ബ്രാൻഡിൽ പുറത്തിറങ്ങുന്നുണ്ട്.

അഹമ്മദാബാദിലെ ചങ്കോദാർ ജില്ലയിൽ പ്രതിദിനം 110 ടൺ റിഫൈൻഡ് ഓയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന പ്ലാൻഡും ഇവർക്കുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ തങ്ങളുടെ ഓഹരിയിൽ നിക്ഷേപിച്ചവരെയെല്ലാം ഭാഗ്യവാന്മാർ ആക്കിയിരിക്കുകയാണ് ഈ ഓഹരി.

ഇന്ന് 572.05 രൂപയിലാണ് നമ്പർ പ്രോട്ടീൻ ഇൻഡസ്ട്രീസ് ഓഹരികൾ ക്ലോസ് ചെയ്തത്. 2021 സെപ്റ്റംബർ 23 ന് ഇതേ ഓഹരിയുടെ മൂല്യം വെറും 13.12 രൂപയായിരുന്നു. അന്ന് ഈ കമ്പനിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന്റെ, ഈ ഓഹരിയിൽ നിന്ന് മാത്രമുള്ള ഇന്നത്തെ ആസ്തി 43.60 ലക്ഷം രൂപയായിരിക്കും.

Read more: ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ; വീഴ്ത്തിയത് ജെഫ് ബെസോസിനെ

അതേസമയം,  കേന്ദ്ര പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട ലേല നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി. നിക്ഷേപകരിൽനിന്ന് ഇതിനായി താത്പര്യപത്രം ഉടൻ ക്ഷണിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഐഡിബിഐ ബാങ്കിലെ ഓഹരി വിറ്റഴിക്കലും, മേൽനോട്ട ചുമതലയും ഒഴിവാക്കാൻ 2021 മെയ് മാസത്തിലാണ് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയത്. ഐ ഡി ബി ഐ ബാങ്കിൽ 45.48 ശതമാനം ഓഹരികളാണ് ഇപ്പോൾ കേന്ദ്രസർക്കാരിന് ഉള്ളത്. 49.24 ശതമാനം ഓഹരികൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ്.

 94 ശതമാനത്തോളം ഓഹരികളും കേന്ദ്ര സർക്കാരിന്റെയും എൽഐസിയുടെയും പക്കലാണ്. ഇതിൽ എത്ര ശതമാനം ഓഹരികൾ വിറ്റഴിക്കണമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും പിന്നീട് തീരുമാനമെടുക്കും.

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ