ശ്രീജിൽ മുകുന്ദ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് സിഒഒ

Published : Apr 30, 2022, 06:16 PM IST
ശ്രീജിൽ മുകുന്ദ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് സിഒഒ

Synopsis

സൗത്ത് ഇന്ത്യൻ ബാങ്കിൽ ഇരുപത്തിയഞ്ച് വർഷത്തിൽ കൂടുതൽ പ്രവർത്തിച്ച ശ്രീജിൽ മുകുന്ദ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എൻആർഐ ബിസിനസിന്റെ ദേശീയ തലവനായിരുന്നു. 

രാജ്യത്തെ നോണ്‍-ബാങ്കിങ് ഫിനാന്‍സ് കമ്പനി (എന്‍ബിഎഫ്സി) കളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്,  ശ്രീജിൽ മുകുന്ദിനെ കമ്പനിയുടെ  പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (സിഒഒ) ആയി നിയമിച്ചു. അദ്ദേഹത്തിന്റെ വിപുലമായ ബാങ്കിംഗ് അനുഭവം പ്രയോജനപ്പെടുത്തി ഓർഗനൈസേഷനെ അടുത്ത വളർച്ച ഘട്ടത്തിലേക്ക് നയിക്കുകയും  ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുകയും എന്നുള്ളതാണ് കമ്പനിയുടെ ലക്ഷ്യം. 

ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിയായ ശ്രീജിൽ മുകുന്ദ് ധനകാര്യത്തിലും ബാങ്കിംഗിലും CAIIB യുടെ സർട്ടിഫിക്കേഷനോടുകൂടി പ്രൊഫഷണൽ യോഗ്യത നേടിയ വ്യക്തിയാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ ഇരുപത്തിയഞ്ച് വർഷത്തിൽ കൂടുതൽ പ്രവർത്തിച്ച ശ്രീജിൽ മുകുന്ദ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എൻആർഐ ബിസിനസിന്റെ ദേശീയ തലവനായിരുന്നു. ഒപ്പം ബാങ്കിൽ നിന്നുള്ള ഡെപ്യൂട്ടേഷനിൽ നാലു വർഷം ദുബായിലെ ഒരു എക്‌സ്‌ചേഞ്ച് കമ്പനിയുടെ തലപ്പത്ത് പ്രവർത്തിച്ചതിന്റെ അനുഭവ പരിചയവും അദ്ദേഹത്തിനുണ്ട്. 2018ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആദ്യ വിദേശ ഓഫീസ് ദുബായിൽ തുറക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു. എൻആർഐ ബിസിനസ് മേഖലയിൽ നേടിയ  പ്രവർത്തന പരിചയം എച്ച്ആർ, റെഗുലേറ്ററി കംപ്ലയൻസ്, ഐടി, മാർക്കറ്റിംഗ് എന്നിവയിൽ ശ്രീജിൽ മുകുന്ദിനെ കരുത്തനാക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ