ഓഗസ്റ്റിൽ 15,813 കോടി; റെക്കോഡ് നേട്ടത്തിൽ മ്യൂച്വൽഫണ്ട് എസ്ഐപി

Published : Sep 11, 2023, 05:55 PM IST
ഓഗസ്റ്റിൽ 15,813  കോടി; റെക്കോഡ് നേട്ടത്തിൽ മ്യൂച്വൽഫണ്ട് എസ്ഐപി

Synopsis

കഴിഞ്ഞ ജൂലൈയിൽ രേഖപ്പെടുത്തിയ  15,244 കോടി രൂപയായിരുന്നു എസ്ഐപിയുടെ ഇതുവരെയുളള ഉയർന്ന നിക്ഷേപം. ഓഗസ്റ്റ് അവസാനത്തോടെ എസ്‌ഐ‌പിക്ക് കീഴിൽ കൈകാര്യം ചെയ്യുന്ന മൊത്തത്തിലുള്ള ആസ്തി (എയുഎം) 8.47 ലക്ഷം കോടി രൂപയായി

മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് മെന്റ് പ്ലാ‍ൻ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഓഗസ്റ്റിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 15,813  കോടി രൂപയുടെ റെക്കോഡ് നിക്ഷേപം നടന്നതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) അറിയിച്ചു. അതേസമയം വരുമാനം  അടിസ്ഥാനമാക്കിയുള്ള സ്കീമുകളിൽ നിന്ന് 25,872 കോടി രൂപ പുറത്തേക്ക് ഒഴുകിയതായായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: ഈ രംഗത്ത് ഇനി മത്സരം മുഖാമുഖം; പോരാടാൻ ഉറച്ച് ടാറ്റയും അംബാനിയും

കഴിഞ്ഞ ജൂലൈയിൽ രേഖപ്പെടുത്തിയ  15,244 കോടി രൂപയായിരുന്നു എസ്ഐപിയുടെ ഇതുവരെയുളള ഉയർന്ന നിക്ഷേപം. ഓഗസ്റ്റ് അവസാനത്തോടെ എസ്‌ഐ‌പിക്ക് കീഴിൽ കൈകാര്യം ചെയ്യുന്ന മൊത്തത്തിലുള്ള ആസ്തി (എയുഎം) 8.47 ലക്ഷം കോടി രൂപയായെന്നും,  ഓഗസ്റ്റ് മാസത്തിൽ മാത്രം  35 ലക്ഷം പുതിയ എസ്‌ഐപികൾ ആരംഭിച്ചതായുംഅസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി)  സിഇഒ എൻ എസ് വെങ്കിടേഷ് പറഞ്ഞു.റീട്ടെയിൽ നിക്ഷേപകർ വിപണിയിൽ മികച്ച രീചിയിൽത്തന്നെ നിക്ഷേപം തുടരുന്നുണ്ടെന്നും, ഭാവിയിലും ഇതേ പ്രവണത തുടരുമെന്നും ശക്തമായ സാമ്പത്തിക  മുന്നോട്ട് നയിക്കുമെന്ന്  പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ALSO READ: കൊമ്പുകോർക്കാൻ ഈ ഇരട്ടകൾ; ബ്യൂട്ടി- കോസ്മെറ്റിക്ക് വിപണി പിടിച്ചടക്കുക ആര്

ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഇക്വിറ്റി, ഹൈബ്രിഡ് സ്കീമുകൾ എന്നിവയിൽ റീട്ടെയിൽ നിക്ഷേപകരുടെ  മൊത്തത്തിലുള്ള എയുഎം 12.30 കോടി പോർട്ട്ഫോളിയോകളിൽ 24.38 ലക്ഷം കോടി രൂപയാണ് .ഓഗസ്റ്റിൽ 19.58 ലക്ഷം എസ്‌ഐ‌പികൾ നിർത്തലാക്കുകയോ കാലാവധി പൂർത്തിയാക്കുകയോ ചെയ്‌തിട്ടുണ്ടെന്നും, ജൂലൈയിൽ ഇത് 17 ലക്ഷത്തിലേറെയായിരുന്നുവെന്നും  ആംഫി സിഇഒ കൂട്ടിച്ചേർത്തു.അതേസമയം മ്യൂച്വൽ ഫണ്ട്  വ്യവസായത്തിന്റെ മൊത്തം എയുഎം ജൂലൈയിലെ 46.37 ലക്ഷം കോടിയിൽ നിന്ന് ഓഗസ്റ്റിൽ 46.93 ലക്ഷം കോടിയായി വളർന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം