'സ്റ്റാര്‍ട്ടപ്പ് കേരളം' കാത്തിരുന്ന ഡീപ് ടെക് സ്റ്റാർട്ടപ്പ് കോൺക്ലേവ് കൊച്ചിയില്‍ തുടങ്ങി

Published : Apr 05, 2019, 02:17 PM ISTUpdated : Apr 05, 2019, 02:20 PM IST
'സ്റ്റാര്‍ട്ടപ്പ് കേരളം' കാത്തിരുന്ന ഡീപ് ടെക് സ്റ്റാർട്ടപ്പ് കോൺക്ലേവ് കൊച്ചിയില്‍ തുടങ്ങി

Synopsis

പ്രമുഖരായ 10 എയ്ഞ്ചൽ നിക്ഷേപകരും വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരും തെരഞ്ഞെടുക്കപ്പെട്ട സംരംഭകരുമായി ചർച്ച നടത്തും. മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാനുള്ള ചാലകശക്തിയെ കുറിച്ചുള്ള ചർച്ചയാണ് പ്രധാനം. 

കൊച്ചി: സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ ഉൾപ്പെടുത്തി നാഷണൽ ഡീപ് ടെക് സ്റ്റാർട്ടപ്പ് കോൺക്ലേവ് കൊച്ചിയിൽ തുടങ്ങി. കളമശേരിയിലെ ടെക്നോളജി ഇന്നോവേഷൻ സോണിൽ നടക്കുന്ന സമ്മേളനത്തിൽ ആഭ്യന്തര-അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധർ പങ്കെടുക്കും. 

പ്രമുഖരായ 10 എയ്ഞ്ചൽ നിക്ഷേപകരും വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരും തെരഞ്ഞെടുക്കപ്പെട്ട സംരംഭകരുമായി ചർച്ച നടത്തും. മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാനുള്ള ചാലകശക്തിയെക്കുറിച്ചുള്ള ചർച്ചയാണ് പ്രധാനം. സാങ്കേതിക സ്ഥാപനങ്ങൾ, സേവനദാതാക്കൾ, വിൽപ്പനക്കാർ, ചെറുകിട മധ്യവർഗ്ഗ വ്യവസായങ്ങൾ എന്നിവയുടെ ഉല്‍പന്നങ്ങളും പ്രദർശനത്തിനുണ്ടാകും. കോൺക്ലേവിന് നാളെ സമാപനമാകും. 

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ