യുവജാഗരൺ: എൻ.എസ്.എസ് നോഡൽ ഓഫീസർമാർക്കുള്ള പരിശീലനം ആരംഭിച്ചു

Published : Jun 25, 2025, 09:17 AM IST
NSS

Synopsis

കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം, ലൈംഗിക രോഗങ്ങളെ കുറിച്ച് അവബോധം വളർത്തൽ എന്നിവയ്ക്ക് വേണ്ടിയാണ് യുവജാഗരൺ പരിശീലന പരിപാടി നടത്തുന്നത്.

കൗമാരക്കാരിലെ വളർച്ചയും വികാസവും, എച്ച്.ഐ.വി/എയ്ഡ്സ്, STI, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ അദ്ധ്യാപകരിലൂടെ ബോധവൽക്കരണം നടത്തുന്ന പദ്ധതിയാണിത്. നാഷണൽ സർവീസ് സ്‌കീമുമായി ചേർന്ന് കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരള സംസ്ഥാനത്തെ സ്കൂൾ അധ്യാപകരെ ജീവിത നൈപുണികൾ, കൗമാരക്കാരുടെ വളർച്ചയും വികാസവും,എച്ച്.ഐ.വി/ എയ്ഡ്സ്, ലൈംഗിക രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ്, ക്ഷയരോഗം എന്നിവയെ സംബന്ധിച്ചുള്ള അറിവുകൾ, ലഹരി വസ്തുക്കളുടെ ദുരുപയോഗം, ശുചിത്വം, പോഷകാഹാരം, ലിംഗ സമത്വം, ലൈംഗിക ആരോഗ്യം എന്നീ വിഷയങ്ങളിൽ കുട്ടികളെ പഠിപ്പിക്കുവാൻ പ്രാപ്തരാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല എൻ.എസ്.എസ് നോഡൽ ഓഫീസർമാർക്കായി രണ്ടുദിന പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു.

തിരുവനന്തപുരം ഫോർട്ട് മാനോറിൽ ആരംഭിച്ച പരിശീലന പരിപാടിയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 75 ഓളം എൻ.എസ്.എസ് നോഡൽ ഓഫീസർമാർ പങ്കെടുത്തു.

മുൻ മന്ത്രിയും , വിജ്ഞാന കേരളം മിഷൻ മുഖ്യ ഉപദേശകനും ആയ ഡോ. തോമസ് ഐസക് മുഖ്യാതിഥി ആയ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഡോ. ആർ.എൻ. അൻസാർ (സംസ്ഥാന എൻ.എസ്.എസ് ഓഫീസർ) നിർവഹിച്ചു.

എൻ.എസ്.എസ് സംസ്ഥാന പരിശീലകൻ ബ്രഹ്മാനായകം മഹാദേവൻ സ്വാഗതം പറഞ്ഞു. KSACS ഐ.ഇ.സി ജോയിന്റ് ഡയറക്ടർ രശ്മി മാധവൻ അധ്യക്ഷത വഹിച്ചു. അഞ്ജന ജി (അസിസ്റ്റന്റ് ഡയറക്ടർ, KSACS ) ജയചന്ദ്രൻ (KSACS),ഡോ. എ.എ ഷിഹാബ് (പി.സി, കാലിക്കറ്റ് സർവകലാശാല),അരുണ്‍, (APJ KTU),രഞ്ജിത്ത്വി (VHSE) എന്നിവർ ആശംസ അറിയിച്ചു. സജിത് എസ് (അസിസ്റ്റന്റ് ഡയറക്ടർ -യൂത്ത്, KSACS ) കൃതജ്ഞത അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
സമാഹരിച്ചത് ഒന്നര കോടിയുടെ നിക്ഷേപം; വേറിട്ട വഴിയിലൂടെ മാനസികാരോഗ്യ രംഗത്തെ മലയാളി സ്റ്റാർട്ടപ്പ് 'ഒപ്പം'