ബിസിനസ് തുടങ്ങാൻ പണമില്ലേ? ബാങ്കുകൾ നൽകും വായ്പ, ആർക്കൊക്കെ അപേക്ഷിക്കാം

Published : Jan 17, 2025, 02:28 PM IST
ബിസിനസ് തുടങ്ങാൻ പണമില്ലേ? ബാങ്കുകൾ നൽകും വായ്പ, ആർക്കൊക്കെ അപേക്ഷിക്കാം

Synopsis

ബിസിനസിനായി മൂലധനം വേണോ? ബിസിനസ് ലോൺ എങ്ങനെ നേടാമെന്നത് അറിയാം

രു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുമ്പോൾ പലപ്പോഴും വില്ലനാകാറുള്ളത് പണമാണ്. മൂലധനമില്ലാതെ ഒരു വ്യവസായം തുടങ്ങാൻ സാധിക്കുകയില്ല. മാർക്കറ്റിംഗ്, ഉപകരണങ്ങൾ വാങ്ങൽ, ജീവനക്കാരെ നിയമിക്കൽ തുടങ്ങി എല്ലാത്തിനും പണം വേണം. ഇതിനുള്ള ഒരു പരിഹാരമാണ് ബിസിനസ് ലോൺ . എന്നാൽ ഒരു ബിസിനസ് ലോൺ നേടുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല. എങ്ങനെ ലോൺ നേടാം എന്നറിയാം 

ബിസിനസ് ലോൺ 

ബിസിനസ് ആരംഭിക്കുന്നത് മുതൽ വിപുലീകരണം, ആസ്തികൾ ഏറ്റെടുക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വ്യവസായികളെ സഹായിക്കാൻ പ്രത്യേകം രൂപകൽപന ചെയ്തതാണ് ബിസിനസ് ലോൺ. ബാങ്കുകൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ എന്നിവയെല്ലാം ഈ വായ്പകൾ നൽകുന്നുണ്ട്. 

ബിസിനസ് ലോണിന്റെ പ്രയോജനങ്ങൾ എന്തൊക്കെ?

വായ്പ വേഗത്തിൽ: സാധാരണ വായ്പകളെ അപേക്ഷിച്ച് ബിസിനസ് ലോൺ എളുപ്പത്തിൽ ലഭിക്കും. അതായത് പണത്തിനായി കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല. അതിനാൽത്തന്നെ ആഗ്രഹിച്ച ബിസിനസുകൾ ചെയ്യാൻ പണം ഇല്ലാത്തത് കാരണം കാലതാമസം ഉണ്ടാകില്ല. 

രേഖകൾ: ബിസിനസ് ലോണിന് കുറച്ച് രേഖകളെ ആവശ്യമുള്ളു. ളരെ കുറച്ച് ഡോക്യുമെൻ്റുകൾ നൽകിയാൽ തന്നെ ലോൺ ലഭിക്കും.  കടം വാങ്ങുന്നയാൾക്ക് ചില സമയങ്ങളിൽ യാതൊരു സെക്യൂരിറ്റിയും ആവശ്യമില്ലാതെ ഫണ്ട് ലഭിക്കാനുള്ള അവസരം ഉണ്ട്. 

പലിശ നിരക്ക്: ബാങ്കുകൾ തമ്മിലുള്ള മത്സരം മുറുകുന്നതിനാൽ പാലപ്പോഴും കുറഞ്ഞ പലിശയ്ക്ക് പല ബാങ്കുകളും ബിസിനസ് ലോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 

കാലയളവ്: ലോൺ കാലയളവ് തീരുമാനിക്കുന്നത് നിങ്ങളുടെ ആവശ്യതകൾക്ക് അനുസരിച്ച് ആയിരിക്കും. ദീർഘകാല വായ്പകൾ ബിസിനസിനുള്ളിലെ വലിയ വിപുലീകരണങ്ങൾക്കുള്ളതാണ്, അതേസമയം ഹ്രസ്വകാല വായ്പകൾ ഉടനടിയുള്ള പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുള്ളതാണ്
 

PREV
click me!

Recommended Stories

വിരമിച്ച ശേഷം വിദേശത്ത് അടിച്ചുപൊളിക്കാം; ഇന്ത്യക്കാര്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന 7 രാജ്യങ്ങളിതാ
ഗ്ലാസിലെ 'സ്വര്‍ണം'; 10 ലക്ഷം വിലയുള്ള ഇന്ത്യന്‍ വിസ്‌കിക്ക് ലോകത്തില്‍ മൂന്നാം സ്ഥാനം