ആ സൗകര്യം 24 മണിക്കൂറും ലഭ്യമാക്കി റിസര്‍വ് ബാങ്ക്; ഇടപാടുകള്‍ ഇനി കൂടുതല്‍ ശക്തമാകും

Web Desk   | Asianet News
Published : Dec 16, 2019, 03:25 PM IST
ആ സൗകര്യം 24 മണിക്കൂറും ലഭ്യമാക്കി റിസര്‍വ് ബാങ്ക്; ഇടപാടുകള്‍ ഇനി കൂടുതല്‍ ശക്തമാകും

Synopsis

അവധിദിവസങ്ങളിലും നെഫ്റ്റ് ഇടപാടുകൾ നടത്താൻ കഴിയുമെന്നതാണ് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം പകരുന്നത്. 

മുംബൈ: ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ ശക്തി പകരുന്ന നടപടിയുമായി റിസർവ് ബാങ്ക്. ഇന്ന് മുതല്‍ രാജ്യത്ത് നെഫ്റ്റ് സേവനം 24 മണിക്കൂറും ലഭ്യമാകും. ബാങ്കുകളുടെ പ്രവർത്തനസമയത്തിന് ശേഷം ഇടപാടുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറും.

അവധിദിവസങ്ങളിലും നെഫ്റ്റ് ഇടപാടുകൾ നടത്താൻ കഴിയുമെന്നതാണ് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം പകരുന്നത്. നിലവിലുള്ള നിയമാവലികൾ തന്നെയാണ് പുതിയ സൗകര്യത്തിലും ബാധകമായിട്ടുള്ളത്. എല്ലാ ബാങ്കുകൾക്കും നെഫ്റ്റ് 24 മണിക്കൂറും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരുന്നു.

ആഗസ്റ്റ് മാസത്തിൽ ഈ സൗകര്യം ഡിസംബറോടെ നിലവില്‍ വരുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി