അമേരിക്കൻ അംഗീകാരമുള്ള ന്യൂറോ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് സ്കോളർഷിപ്പോടെ ഇനി ഇന്ത്യയിൽ നിന്നും പഠിക്കാം

Published : May 30, 2025, 02:45 PM IST
അമേരിക്കൻ അംഗീകാരമുള്ള ന്യൂറോ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് സ്കോളർഷിപ്പോടെ ഇനി ഇന്ത്യയിൽ നിന്നും പഠിക്കാം

Synopsis

ഡിജിറ്റൽ മാർക്കറ്റിംഗിന് പുറമേ വെബ് 3 ഇൻ്റർനെറ്റ് മാർക്കറ്റിംഗും, ന്യൂറോ സയൻസും, ബ്രാൻഡ് മാനേജ്മെൻ്റും ഉൾപ്പെടുത്തിയ ഇത്രയും നൂതനമായ കോഴ്സ് ഐബിസിൽ അല്ലാതെ ഇന്ത്യയിൽ മറ്റൊരു വിദ്യഭ്യാസ സ്ഥാപനത്തിലും ലഭ്യമല്ല.

അതിവേഗം വളർച്ച സംഭവിക്കുന്നതും, യുവതലമുറ ഏറ്റവും ഇഷ്ടത്തോടെ സ്വീകരിക്കുന്ന ഒരു മേഖലയുമാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. കോർപ്പറേറ്റ്, IT, എഡ്യൂക്കേഷൻ, മീഡിയ തുടങ്ങി ഏത് തൊഴിൽ മേഖലയുമാകട്ടെ, അവിടെയെല്ലാം നമ്മുക്ക് ഡിജിറ്റൽ മാർക്കറ്റിംഗിൻ്റെ വലിയ സാന്നിധ്യം തന്നെ കാണാം. കൂടാതെ, വർക്ക് ഫ്രം ഹോം പോലുള്ള പുതിയ തൊഴിൽ രീതികളെ പിന്തുണയ്ക്കുന്നതോടൊപ്പം, സ്വന്തം കഴിവുകൾ അന്താരാഷ്ട്രതലത്തിൽ തെളിയിക്കാൻ അനന്തമായ അവസരങ്ങൾ കൂടി ഡിജിറ്റൽ മാർക്കറ്റിംഗ് നൽകുന്നതിനാൽ ഫ്രഷേഴ്‌സിന് പുറമെ, നിലവിലെ ജോലിയിൽ നല്ലൊരു മാറ്റം ആഗ്രഹിക്കുന്നവർ ഉൾപ്പെടെ ഈ രംഗത്തേക്ക് വലിയ തോതിൽ തിരിയുന്നുമുണ്ട്. എന്നാൽ ശരിയായ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് എവിടെ പഠിക്കണമെന്നതിൽ ഇപ്പോഴും പലർക്കും വ്യക്തതയില്ല.
 
നമ്മുടെ നാട്ടിൽ ഒട്ടനവധി നാല് മാസം മുതൽ ആറുമാസം വരെ കാലയളവുള്ള, കുറഞ്ഞ ഫീസിൽ  ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സുകൾ പഠിപ്പിക്കുന്ന ചെറുതും വലുതുമായ ഇൻസ്ടിട്യൂഷനുകൾ ഉണ്ട്. ഈ ഇൻസ്ടിട്യൂഷനുകളെല്ലാം മാർക്കറ്റിംഗ് ബേസിക്സ് പോലും വിദ്യാർത്ഥികളെ പഠിപ്പിക്കാതെ, കുറച്ച് ടൂളുകളെ കുറിച്ച് മാത്രം പഠിപ്പിക്കുന്നതിനാൽ ഈ മേഖലക്ക് ആവശ്യമായ സ്കിൽ സെറ്റ് നേടുവാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നില്ല. അതുകൊണ്ടു തന്നെ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേർക്കും നല്ലൊരു കരിയറും കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ മാര്‍ക്കറ്റിങ്ങില്‍ ഒരു മികച്ച കരിയർ നേടിയെടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്കായി, ഐബിസ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസ്, അന്താരാഷ്ട്ര അംഗീകാരമുള്ള അമേരിക്കന്‍ ന്യൂറോ ഡിജിറ്റല്‍ മാര്‍ക്കറ്റിoഗ് & ബ്രാൻഡ് മാനേജ്മെൻ്റ് പി.ജി ഡിപ്ലോമ കോഴ്സ് ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നത്. അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ്‌സ് (ANSI) ൻ്റെ കീഴിലുള്ള IACET അംഗീകാരം നേടിയ ഇന്ത്യയിലെ ഏക വിദ്യഭ്യാസ സ്ഥാപനമായ ഐബിസ്, വിദേശ രാജ്യങ്ങളിൽ ലക്ഷങ്ങളോളം പഠിക്കാൻ ചിലവ് വരുന്ന ഈ കോഴ്സ് സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ നിന്നും തന്നെ പഠിക്കാനുള്ള അവസരമാണ് നൽകുന്നത്.
 
ഡിജിറ്റൽ മാർക്കറ്റിംഗിന് പുറമേ വെബ് 3 ഇൻ്റർനെറ്റ് മാർക്കറ്റിംഗും, ന്യൂറോ സയൻസും, ബ്രാൻഡ് മാനേജ്മെൻ്റും ഉൾപ്പെടുത്തിയ ഇത്രയും നൂതനമായ കോഴ്സ് ഐബിസിൽ അല്ലാതെ ഇന്ത്യയിൽ മറ്റൊരു വിദ്യഭ്യാസ സ്ഥാപനത്തിലും ലഭ്യമല്ല എന്നതാണ് മറ്റൊരു പ്രതേകത. ദക്ഷിണേന്ത്യയിൽ ആദ്യമായി ന്യൂറോ ഡിജിറ്റൽ മാർക്കറ്റിംഗ് ലാബ് ഉൾപ്പെടുത്തിയ ഒരേ ഒരു സ്ഥാപനം കൂടിയാണ് ഐബിസ്. ഡിജിറ്റൽ മാർക്കറ്റിംഗിൽ ന്യുറോസയൻസിൻ്റെ പ്രാധാന്യം ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി, ന്യുറോ-ഫീഡ്ബാക്ക് ഉപകരണങ്ങളോടെ ഐബിസ് അത്യാധുനികമായ ഒരു ന്യുറോ-ഡിജിറ്റൽ മാർക്കറ്റിംഗ് ലാബാണ് സജ്ജമാക്കിയിട്ടുള്ളത്. പരിചയസമ്പന്നരായ വ്യവസായ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം രൂപകല്‍പ്പന ചെയ്ത പ്രീമിയം സിലബസ്, ലൈവ് വര്‍ക്ക്‌ഷോപ്പുകള്‍, ഒരുപാട് കേസ് സ്റ്റഡീസ് എന്നിവയും കോഴ്സിൻ്റെ  ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
ഇന്ത്യയിലും വിദേശത്തുമായി 100 ൽ പരം പ്രമുഖ മാര്‍ക്കറ്റിങ്ങ് കമ്പനികളുടെ സഹകരണത്തോടെ ഓരോ വർഷവും വിദ്യാർത്ഥികൾക്കായി പ്ലേസ്മെൻ്റ് ഡ്രൈവുകളും ഐബിസ് സംഘടിപ്പിക്കുന്നുണ്ട് . ഇത് വിദ്യാർത്ഥികളെ മികച്ച തൊഴിൽ അവസരങ്ങൾ കണ്ടെത്താനും അവരുടെ കരിയർ വികസനത്തിനും  സഹായകമാകുന്നു .  ഐബിസിലെ നിരവധി വിദ്യാർത്ഥികളാണ്  ഇന്ത്യയിലും വിദേശത്തുമുള്ള വലിയ  കമ്പനികളിൽ ഈ കാലയളവിൽ മികച്ച ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്.
 
നിലവില്‍ ഐബിസ് ഇൻസ്ടിട്യുഷൻ്റെ  കോഴിക്കോട്, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂര്‍ ക്യാമ്പസുകളിലാണ് ന്യൂറോ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് കോഴ്സ് ഉള്ളത്. കേരളത്തിന് പുറമെ ഡൽഹി , തമിഴ്‌നാട് എന്നിവിടങ്ങളിലും അത്യാധുനിക സൗകര്യങ്ങളുള്ള ക്യാമ്പസുകള്‍ ഐബിസിനുണ്ട്.
 
ഈ കുറഞ്ഞ കാലയളവിൽ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സ്ഥാപനം കൂടിയാണ് ഐബിസ്. കേന്ദ്ര സർക്കാരിൻ്റെ  കീഴിലുള്ള മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെൻ്റ്  നൽകുന്ന സ്റ്റേറ്റ് ഓഫ് ദി ആർട്ട് എഡ്യൂക്കേഷൻ പ്രൊവൈഡർ പുരസ്ക്കാരം നേടിയ കേരളത്തിലെ ഒരേയൊരു വിദ്യഭ്യാസ സ്ഥാപനവും ഇന്ത്യയിലെ 14 ഇൻസ്റ്റിട്യൂഷനുകളിൽ  ഒന്നുമാണ് ഐബിസ്. ഇത് കൂടാതെ ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ്,  ടൈം ബിസിനസ് പുരസ്‌കാരമായ ഐകോണിക് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ പ്രൊവൈഡര്‍ അവാര്‍ഡ്, സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് എഡ്യൂക്കേഷന്‍ പ്രൊവൈഡര്‍ പുരസ്‌കാരങ്ങൾ ഇതിനകം ഐബിസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിന് ലഭിച്ചിട്ടുണ്ട്
 

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി