കൊച്ചിയില്‍ നിന്ന് ഗോ എയറിന്‍റെ പുതിയ സര്‍വീസ് ആരംഭിച്ചു, സര്‍വീസ് ഈ വന്‍ നഗരത്തിലേക്ക്

Published : Aug 08, 2019, 10:14 AM ISTUpdated : Aug 08, 2019, 10:16 AM IST
കൊച്ചിയില്‍ നിന്ന് ഗോ എയറിന്‍റെ പുതിയ സര്‍വീസ് ആരംഭിച്ചു, സര്‍വീസ് ഈ വന്‍ നഗരത്തിലേക്ക്

Synopsis

ഇത് ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന രണ്ട് നഗരങ്ങള്‍ക്കിടയില്‍ ഗോഎയറിന്റെ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും. 

കൊച്ചി: ഗോ എയര്‍ കൊച്ചിയില്‍ നിന്ന് പുതിയ വിമാന സര്‍വീസ് ആരംഭിച്ചു. കൊച്ചി- കൊച്ചി - ഹൈദരാബാദ് റൂട്ടിലാണ് ഗോഎയറിന്റെ പുതിയ പ്രതിദിന വിമാന സര്‍വീസുകള്‍. നിലവില്‍ ഈ റൂട്ടില്‍ ഒരു പ്രതിദിന സര്‍വീസ് മാത്രമാണുണ്ടായിരുന്നത്. ഇത് ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന രണ്ട് നഗരങ്ങള്‍ക്കിടയില്‍ ഗോഎയറിന്റെ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും. 

ബിസിനസ്സ് യാത്രക്കാരെ ലക്ഷ്യമിടുന്ന ഗോ എയറിന്റെ പുതിയ വിമാനമായ ജി 8 502 കൊച്ചിയില്‍ നിന്ന് രാവിലെ 09:15നു പുറപ്പെടും. 10:30നു ഹൈദരാബാദില്‍ എത്തിച്ചേരും. വൈകിട്ട് 7.45 നു ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 9.15ന് കൊച്ചിയിലെത്തുന്ന ഗോഎയര്‍ ഏ8 507 വിമാന സര്‍വീസില്‍ ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറെ പ്രയോജനപ്പെടും.

നിലവില്‍ 300ഓളം പ്രതിദിന സര്‍വീസുകളാണ് ഗോഎയറിനുള്ളത്.
 

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം