വീട്ടുടമയുടെ പാന്‍ കാര്‍ഡ് എച്ച്ആര്‍എ ആനുകൂല്യത്തിന് നിര്‍ബന്ധമാണോ? അറിയാം പുതിയ ആദായനികുതി നിയമം

Published : Jun 11, 2025, 06:15 PM IST
income Tax Filing Benefits

Synopsis

ആദായനികുതി ഇളവ് ലഭിക്കുന്ന ഹൗസ് റെന്റ് അലവന്‍സ് അഥവാ എച്ച്ആര്‍എ ക്ലെയിം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങള്‍ അറിയാം

വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് ആദായനികുതി ഇളവ് ലഭിക്കുന്ന ഹൗസ് റെന്റ് അലവന്‍സ് അഥവാ എച്ച്ആര്‍എ ക്ലെയിം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. പുതിയ ഐടിആര്‍-1, ഐടിആര്‍ -4 ഫോമുകളില്‍ ചില അധിക വിവരങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്നതാണ് ഇപ്പോള്‍ പലരുടെയും സംശയം. ഇതില്‍ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്, വീട്ടുടമയുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്നത്.

എപ്പോഴാണ് പാന്‍ കാര്‍ഡ് വേണ്ടത്?

ചില സാഹചര്യങ്ങളില്‍ വീട്ടുടമയുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നിര്‍ബന്ധമാണ്. ഒരു വര്‍ഷം നിങ്ങള്‍ 1 ലക്ഷം രൂപയില്‍ കൂടുതല്‍ വാടക നല്‍കുന്നുണ്ടെങ്കില്‍ (അതായത് പ്രതിമാസം 8,333-ല്‍ കൂടുതല്‍), വീട്ടുടമയുടെ പാന്‍ നമ്പര്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. ഇത് നല്‍കിയില്ലെങ്കില്‍ എച്ച്ആര്‍എ ഇളവ് ലഭിക്കില്ല. വീട്ടുടമയുടെ തെറ്റായ പാന്‍ നമ്പര്‍ നല്‍കിയാല്‍ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിക്കുകയും എച്ച്ആര്‍എ ആനുകൂല്യം പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്യും. നേരത്തെ ഓണ്‍ലൈന്‍ ഐടിആര്‍ ഫോമുകളില്‍ എച്ച്ആര്‍എ വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക കോളങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, ഈ വര്‍ഷം മുതല്‍ വരുത്തിയ മാറ്റങ്ങള്‍ കാരണം വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.

പുതിയ ഐടിആര്‍ ഫോമുകളില്‍ എന്തൊക്കെ മാറ്റങ്ങള്‍?

പുതിയ ഐടിആര്‍ എക്‌സല്‍ യൂട്ടിലിറ്റിയില്‍ എച്ച്ആര്‍എ ക്ലെയിം ചെയ്യുന്നവര്‍ താഴെ പറയുന്ന വിവരങ്ങള്‍ കൂടി നല്‍കണം:

ജോലി ചെയ്യുന്ന സ്ഥലം ലഭിച്ച യഥാര്‍ത്ഥ എച്ച്ആര്‍എ തുക യഥാര്‍ത്ഥത്തില്‍ അടച്ച വാടക സെക്ഷന്‍ 17(1) പ്രകാരമുള്ള ശമ്പള വിവരങ്ങള്‍ അടിസ്ഥാന ശമ്പളം

എന്തുകൊണ്ടാണ് പാന്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നത്?

വാടക ഇടപാടുകള്‍ നിരീക്ഷിക്കാനും, എച്ച്ആര്‍എ ക്ലെയിം ചെയ്യുന്നയാള്‍ക്ക് വാടക ലഭിക്കുന്നുണ്ടെങ്കില്‍, ആ വരുമാനം വീട്ടുടമ നികുതിക്ക് വിധേയമാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുമാണ് സര്‍ക്കാര്‍ ഈ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത് നികുതി വെട്ടിപ്പ് തടയാന്‍ സഹായിക്കും.

ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍

  • പ്രതിമാസ വാടക 8,333 രൂപയില്‍ താഴെ (വര്‍ഷം 1 ലക്ഷത്തില്‍ താഴെ): വീട്ടുടമയുടെ പാന്‍ നമ്പര്‍ നല്‍കേണ്ടതില്ല.
  • പ്രതിമാസ വാടക 8,333രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയില്‍ (വര്‍ഷം 1 ലക്ഷത്തിനും6 ലക്ഷത്തിനും ഇടയില്‍): വീട്ടുടമയുടെ പാന്‍ നമ്പര്‍ നിര്‍ബന്ധമായും വാങ്ങണം.
  • പ്രതിമാസ വാടക50,000-ല്‍ കൂടുതല്‍ (വര്‍ഷം 6 ലക്ഷത്തില്‍ കൂടുതല്‍): വീട്ടുടമയുടെ പാന്‍ നമ്പര്‍ നല്‍കുന്നതിനൊപ്പം, വാടകയ്ക്ക് ടിഡിഎസ് കുറയ്ക്കുകയും വേണം.
  • വീട്ടുടമയ്ക്ക് പാന്‍ ഇല്ലെങ്കില്‍: വീട്ടുടമയ്ക്ക് പാന്‍ ഇല്ലെങ്കില്‍, അത് വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം അവരുടെ പേരും വിലാസവും സഹിതം സമര്‍പ്പിക്കണം. എന്നാല്‍, പാന്‍ ഉണ്ടായിട്ടും നല്‍കാന്‍ വിസമ്മതിച്ചാല്‍ എച്ച്ആര്‍എ ആനുകൂല്യം ലഭിക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം