നാളുകൾക്ക് ശേഷം പച്ച തൊട്ട് ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Published : Mar 08, 2022, 05:08 PM IST
നാളുകൾക്ക് ശേഷം പച്ച തൊട്ട് ഓഹരി വിപണി;  സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Synopsis

സെൻസെക്സ് 581.34 പോയിന്റ് ഉയർന്നു. 1.10 ശതമാനമാണ് വർധന. 53424.09 പോയിന്റിലാണ് ബോംബെ ഓഹരി സൂചിക ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്

മുംബൈ: ഇന്ത്യൻ ആഭ്യന്തര ഓഹരി വിപണികൾ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിവസങ്ങൾക്ക് ശേഷമാണ് സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്. ഇന്ന് റിയാൽറ്റി ഓഹരികളും ഐടി ഓഹരികളും ഫാർമ ഓഹരികളുമാണ് ഓഹരി സൂചികകളെ മുന്നോട്ട് നയിച്ചത്.

സെൻസെക്സ് 581.34 പോയിന്റ് ഉയർന്നു. 1.10 ശതമാനമാണ് വർധന. 53424.09 പോയിന്റിലാണ് ബോംബെ ഓഹരി സൂചിക ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 150.30 പോയിന്റ് ഉയർന്നു. 0.95 ശതമാനമാണ് വർധന. 16103.50 പോയിന്റിലാണ് ഇന്ന് ദേശീയ ഓഹരി സൂചിക വ്യാപാരം അവസാനിപ്പിച്ചത്.

ആകെ 2193 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. 1069 ഓഹരികൾ താഴേക്ക് പോയി. 84 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. ഐഒസി, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്,  സിപ്ല, ടിസിഎസ് തുടങ്ങിയ കമ്പനികൾ ഇന്ന് മുന്നേറി. ഹിന്റാൽകോ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബ്രിട്ടാനിയ ഇന്റസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് ഇന്ന് കൂടുതൽ തിരിച്ചടി നേരിട്ടത്.

മേഖലാ സൂചികകളിൽ മെറ്റൽ ഒഴികെ എല്ലാ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫാർമ, ഐടി, എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്സ്, റിയാൽറ്റി സൂചികകൾ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനം ഉയർന്നു.
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം