ഇനിയൊരു മടങ്ങി വരവ് ഉണ്ടാവില്ല! റഷ്യൻ വിപണിയിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങുന്നതായി നൈക്കി

Published : Jun 24, 2022, 03:41 PM IST
ഇനിയൊരു മടങ്ങി വരവ് ഉണ്ടാവില്ല! റഷ്യൻ വിപണിയിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങുന്നതായി നൈക്കി

Synopsis

തങ്ങളുടെ ആപ്പും വെബ്സൈറ്റും റഷ്യയിൽ ഇനി മുതൽ ലഭ്യമാകില്ലെന്ന് നൈക്കി വ്യക്തമാക്കി.

നി റഷ്യയിലേക്ക് തിരിച്ചു വരില്ലെന്നും, റഷ്യയിലെ തങ്ങളുടെ എല്ലാ ഷോപ്പുകളും അടച്ചുപൂട്ടുകയാണെന്നും ലോകോത്തര സ്പോർട്സ് വെയർ ബ്രാൻഡ് ആയ നൈക്കി. യുക്രൈൻ എതിരായ റഷ്യൻ അധിനിവേശത്തെ തുടർന്ന് നേരത്തെ തന്നെ കമ്പനി റഷ്യയിലെ എല്ലാ കടകളും താൽക്കാലികമായി അടച്ചിരുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ആണ് ഇനി തിരിച്ചു വരില്ലെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

തങ്ങളുടെ ആപ്പും വെബ്സൈറ്റും റഷ്യയിൽ ഇനി മുതൽ ലഭ്യമാകില്ലെന്ന് നൈക്കി വ്യക്തമാക്കി. അമേരിക്കൻ ബ്രാൻഡ് ആയ നൈക്കിയെ, ജോ ബൈഡൻ ഭരണകൂടത്തിന്റെ നിലപാടുകളും പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിച്ചു.

 ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യൻ പ്രസിഡണ്ട് വലടിമീർ പുടിൻ യുക്രൈനിൽ തങ്ങളുടെ സൈന്യത്തെ അയച്ചത്. ഇതിനുപിന്നാലെ രാജ്യത്തെ സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിയുണ്ടായി. എച്ച് & എം, അഡിഡാസ്, മക്ഡൊണാൾഡ്സ്, തുടങ്ങി നിരവധി കമ്പനികളാണ് റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്