രണ്ട് ദിവസത്തെ സന്ദർശനത്തിന് കേന്ദ്ര ധനമന്ത്രി നോർവേയിൽ; ലക്ഷ്യം സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തൽ

Published : Feb 16, 2026, 01:31 PM IST
Nirmala sitaraman

Synopsis

സന്ദർശനത്തിനിടെ നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തും

ഓസ്ലോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നോർവേയിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഉഭയകക്ഷി ചർച്ചകൾ സംഘടിപ്പിക്കുക, ഉന്നത നോർവീജിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക, വ്യവസായ പ്രമുഖർ, നിക്ഷേപകർ, നോർവേയിലെ ഇന്ത്യക്കാരുമായി സംവദിക്കുക തുടങ്ങിയവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഓസ്ലോ വിമാനത്താവളത്തിൽ എത്തിയ നിർമല സീതാരാമനെ നോർവേയിലെ ഇന്ത്യൻ അംബാസഡർ ഗ്ലോറിയ ഗാങ്‌തെ സ്വീകരിച്ചതായി ധനമന്ത്രാലയം എക്സിൽ കുറിച്ചു. നോർവേയിലെ നിർമല സീതാരാമന്റെ പരിപാടികൾ ഇങ്ങനെ

സഹകരണം ശക്തമാക്കാൻ ഉഭയകക്ഷി ചർച്ചകൾ

സന്ദർശനത്തിനിടെ നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, നോർവീജിയൻ ധനമന്ത്രി ജെൻസ് സ്റ്റോൾട്ടൻബർഗ്, വ്യാപാര-വ്യവസായ മന്ത്രി സിസിലി മിർസെത്ത് എന്നിവരുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യയും നോർവേയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യം.

പുതിയ ആശയങ്ങളിലും ബിസിനസ് ബന്ധങ്ങളിലും ശ്രദ്ധ

ഓസ്ലോ സയൻസ് പാർക്ക് സന്ദർശിക്കുന്ന ധനമന്ത്രി അവിടുത്തെ സ്റ്റാർട്ടപ്പുകളുമായി സംവദിക്കും. പുതിയ ആശയങ്ങൾ, സംരംഭകത്വം, നൂതന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഈ സന്ദർശനം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്, നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നോർവീജിയൻ സിഇഒമാരുമായും നിക്ഷേപകരുമായും മന്ത്രി ഒരു വട്ടമേശ ചർച്ചയും നടത്തും. സന്ദർശനത്തിനിടെ ഓസ്ലോയിലെ ഇന്ത്യൻ സമൂഹവുമായും മന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

നോർവേ സന്ദർശനത്തിന് മുൻപ് നിർമല സീതാരാമൻ ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസ് 2026-ൽ പങ്കെടുത്തിരുന്നു. അവിടെ 'കാലാവസ്ഥാ വ്യതിയാനവും സുരക്ഷയും' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ, കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൂടുതൽ പണം നീക്കിവെക്കുന്നതിനെക്കുറിച്ച് അവർ സംസാരിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

എഐയെ പേടിച്ച് ഐടി മേഖല, ഓഹരി വിപണിയിൽ സൂചികകൾ താഴേക്ക്
കയ്യിൽ കാശ് വെക്കുന്ന ഇന്ത്യക്കാർ, പണം ഉപയോ​ഗിക്കുന്നത് കൂടിയതായി എസ്ബിഐ റിപ്പോർട്ട്