ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ: താരിഫ് കുറച്ചതിനെ സ്വാഗതം ചെയ്ത് നിർമ്മല സീതാരാമൻ

Published : Feb 03, 2026, 02:04 PM IST
Nirmala Modi

Synopsis

'റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും' യുഎസിൽ നിന്ന് കൂടുതൽ വാങ്ങാനും മോദി സമ്മതിച്ചതായും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു.

ദില്ലി:  ഇന്ത്യ അമേരിക്ക വ്യാപാരക്കരാറിനെ സ്വാഗതം ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 18 ശതമാനമായി കുറച്ചുകൊണ്ടുള്ള വ്യാപാരക്കർ മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾക്കും ഇരു ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങൾക്കും ഗുണം ചെയ്യുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

നിർമ്മല സീതാരാമൻ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതാണ്

 

 

തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ, പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തെക്കുറിച്ച് ട്രംപ് പരാമർശിച്ചു. പ്രധാനമന്ത്രി തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്ന് ട്രംപ് കുറിച്ചു. 'റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും' യുഎസിൽ നിന്ന് കൂടുതൽ വാങ്ങാനും മോദി സമ്മതിച്ചതായും ട്രംപ്. യുഎസിനെതിരായ താരിഫുകളും മറ്റ് തടസ്സങ്ങളും ഇന്ത്യ കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ന് രാവിലെ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായിരുന്നു. അദ്ദേഹം എന്റെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളാണ്, കൂടാതെ അദ്ദേഹത്തിന്റെ രാജ്യത്തിന്റെ ശക്തനും ആദരണീയനുമായ നേതാവുമാണ്. വ്യാപാരം, റഷ്യയുമായും ഉക്രെയ്നുമായുമുള്ള യുദ്ധം അവസാനിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും ഒരുപക്ഷേ വെനസ്വേലയിൽ നിന്നും കൂടുതൽ വാങ്ങാനും അദ്ദേഹം സമ്മതിച്ചു. ഇത് ഇപ്പോൾ നടക്കുന്ന ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കും, ഓരോ ആഴ്ചയും ആയിരക്കണക്കിന് ആളുകൾ മരിക്കുന്നു! പ്രധാനമന്ത്രി മോദിയോടുള്ള സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും പുറത്ത്, അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം, ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും തമ്മിലുള്ള ഒരു വ്യാപാര കരാറിന് ഞങ്ങൾ സമ്മതിച്ചു, അതിലൂടെ യുണൈറ്റഡ് സ്റ്റേറ്റ്സ് കുറഞ്ഞ താരിഫ് ഈടാക്കും, അത് 25% ൽ നിന്ന് 18% ആയി കുറയ്ക്കും. അതുപോലെ, യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരായ അവരുടെ താരിഫുകളും മറ്റ് തടസ്സങ്ങളും പൂജ്യത്തിലേക്ക് കുറയ്ക്കുന്നതിനുള്ള നടപടികളുമായി അവർ മുന്നോട്ട് പോകും,” ട്രംപിന്റെ പോസ്റ്റിൽ പറയുന്നു.

ഇന്ത്യൻ നേതൃത്വത്തിന്റെ പ്രതികരണം

ട്രംപിന്റെ പോസ്റ്റിന് പിന്നാലെ, തന്റെ 'പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി' സംസാരിച്ചത് സന്തോഷകരമായിരുന്നുവെന്നും 'മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ 18% കുറഞ്ഞ താരിഫ് ലഭിക്കുമെന്നതിൽ' സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

“ഇന്ന് എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചത് സന്തോഷകരമായിരുന്നു. മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ 18% കുറഞ്ഞ താരിഫ് ലഭിക്കുമെന്നതിൽ സന്തോഷമുണ്ട്. ഈ അത്ഭുതകരമായ പ്രഖ്യാപനത്തിന് 140 കോടി ഇന്ത്യൻ ജനതയുടെ പേരിൽ പ്രസിഡന്റ് ട്രംപിന് വലിയ നന്ദി,” പ്രധാനമന്ത്രി മോദി എക്‌സിലെ ഒരു പോസ്റ്റിൽ എഴുതി.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: താരിഫ് കുറച്ചതിനെ സ്വാഗതം ചെയ്ത് വ്യവസായ സംഘടനകൾ
സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം; ഇന്ന് താഴ്ന്ന സ്വർണവില ഉച്ചയോടെ ഉയർന്നു; നിക്ഷേപകർ ചുവടുമാറ്റുന്നു?