'അവ വെറും പേരുകളല്ല', മുകേഷ് അംബാനി മക്കൾക്ക് പേരിട്ടതിന് പിന്നിലും കാരണങ്ങളുണ്ട്, വെളിപ്പെടുത്തി നിത അംബാനി

Published : Jun 12, 2024, 02:25 PM ISTUpdated : Jun 12, 2024, 02:27 PM IST
'അവ വെറും പേരുകളല്ല', മുകേഷ് അംബാനി മക്കൾക്ക് പേരിട്ടതിന് പിന്നിലും കാരണങ്ങളുണ്ട്, വെളിപ്പെടുത്തി നിത അംബാനി

Synopsis

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളായ ആകാശ്, ഇഷ എന്നിവർക്ക് പേരിട്ടതിനെ കുറിച്ച് പങ്കുവെച്ച കഥ ശ്രദ്ധ നേടുന്നു

ന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. കഴിഞ്ഞ വർഷം മുകേഷ് അംബാനി മക്കളായ ഇഷയ്ക്കും ആകാശിനും അനന്തിനും കമ്പനിയുടെ അധികാരങ്ങൾ നൽകിയിരുന്നു. തലമുറമാറ്റത്തിന്റെ തുടക്കമായിരുന്നു അത്. മക്കളെ തന്റെ പാതയിലേക്ക് തന്നെയാണ് മുകേഷ് അംബാനി ക്ഷണിക്കുന്നത്. ഈ അവസരത്തിലാണ്, മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളായ ആകാശ്, ഇഷ എന്നിവർക്ക് പേരിട്ടതിനെ കുറിച്ച് പങ്കുവെച്ച കഥ ശ്രദ്ധ നേടുന്നത്,

1991 ഒക്ടോബറിൽ ആണ്  മുകേഷ് അംബാനിക്കും നിത അംബാനിക്കും ഇരട്ട കുഞ്ഞുങ്ങൾ ജനിക്കുന്നത്. 2009 ലെ ഒരു അഭിമുഖത്തിൽ, നിത അംബാനി അബു ജാനി-സന്ദീപ് ഖോസ്‌ലയോട് തൻ്റെ ഇരട്ട കുട്ടികളുടെ ജനനത്തെക്കുറിച്ച് പങ്കുവെച്ച കാര്യങ്ങൾ ഇങ്ങനെയാണ്,  മുകേഷ് അംബാനിയാണ് കുഞ്ഞുങ്ങൾക്ക് പേരിട്ടത്. പ്രസവ സമയത്ത് അമേരിക്കയിലായിരുന്നു. മുകേഷും എന്നോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ മുകേഷ് ഇന്ത്യയിലേക്ക് മടങ്ങേണ്ട ആവശ്യം വന്നു. എന്നാൽ ഇന്ത്യയിൽ ലാൻഡ് ചെയ്ത ഉടനെ തിരികെ വരാനുള്ള സന്ദേശം അദ്ദേഹത്തിന് നൽകിയിരുന്നു. അദ്ദേഹം ഉടൻ അമ്മയായ കോകിലബെന്നിനോടൊപ്പം തിരികെ യുഎസിലേക്ക് വിമാനം കയറി.

വിമാനത്തിൽ വെച്ചാണ് കുഞ്ഞുങ്ങൾ ജനിച്ച വിവരം മുകേഷ് അംബാനി അറിയുന്നത്. പൈലറ്റ് ആണ് ആശംസ അറിയിച്ചുകൊണ്ട് മുകേഷ് അംബാനിക്കുള്ള വിവരം കൈമാറിയയത്. കുഞ്ഞുങ്ങളെ കണ്ട ശേഷം പേരുകൾ നല്കാൻ മുകേഷ് അംബാനിക്ക് താമസമുണ്ടെയിരുന്നില്ല. ഇഷ, ആകാശ് എന്ന പേരുകളാണ് മുകേഷ് നൽകിയത്. അതിന്റെ കാരണം വിമാനത്തിലിരുന്നു മലനിരകൾ നോക്കി കാണുമ്പോഴാണ് ഈ ശുഭ വാർത്ത മുകേഷ് അറിയുന്നത്. പർവതങ്ങളുടെ ദേവതയുടെ പേരായ 'ഇഷ' എന്നത് മകൾക്കും 'ആകാശ്' എന്ന് മകനും പേര് നൽകി. പിന്നീട് മുകേഷ് അംബാനിയും നിത അംബാനിയും 1995-ൽ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യുകയും അനന്ത് അംബാനി എന്ന് പേരിടുകയും ചെയ്തു.
 

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്