ഇന്ത്യയിൽ ആദ്യം, നിതാ അംബാനി തേടിപ്പിടിച്ച് വാങ്ങിയ കാറിന്റെ വില അമ്പരപ്പിക്കും

Published : Apr 10, 2024, 11:43 AM IST
ഇന്ത്യയിൽ ആദ്യം, നിതാ അംബാനി തേടിപ്പിടിച്ച് വാങ്ങിയ കാറിന്റെ വില അമ്പരപ്പിക്കും

Synopsis

നിത അംബാനിയുടെ റോൾസ് റോയ്‌സിന് അതുല്യമായ നിറമാണ് അതിനെ വേറിട്ടു നിർത്തുന്നത്.

രാജ്യത്തേറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. അതുപോലെതന്നെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. അടുത്തിടെ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ അതിഗംഭീരമായി നടന്നിരുന്നു. ആഡംബരത്തിന്റെ കാര്യത്തിൽ പലപ്പോഴും അംബാനി കുടുംബം വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി വാങ്ങിയ പുതിയ കാറാണ് വിഷയം. 

റോൾസ് റോയ്‌സ് ഫാൻ്റം VIII EWB ആണ് നിതാ അംബാനി സ്വന്തമാക്കിയിരിക്കുന്നത്. അംബാനിമാരുടെ കാർ ശേഖരം വിപുലമാണ്,  ഇവ്ബാരുടെ വസതിയായ ആന്റലിയയിൽ ആഡംബര കാറുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. നിത അംബാനിയുടെ റോൾസ് റോയ്‌സിന് അതുല്യമായ നിറമാണ് അതിനെ വേറിട്ടു നിർത്തുന്നത്.  ഓർക്കിഡ് വെൽവെറ്റ് ഇൻ്റീരിയറുകളുള്ള റോസ് ക്വാർട്‌സ് ആണ് സജ്ജമാക്കിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ ഉപഭോക്താക്കൾ ഈ കളർ ചോയ്‌സ് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ ഇത് അപൂർവമാണ്, കാരണം മിക്കവരും കറുപ്പോ വെളുപ്പോ ആണ് സാധരണയായി തെരഞ്ഞെടുക്കാറുള്ളത്. .

സ്റ്റാൻഡേർഡ് റോൾസ് റോയ്‌സ് ഫാൻ്റം VIII EWB-യുടെ പ്രാരംഭ വില 12 കോടി രൂപയാണ്, കൂടാതെ കസ്റ്റമൈസേഷൻ ഓപ്ഷനുകളുടെ ആവശ്യാനുസരണം കമ്പനി ചെയ്തു നൽകുന്നുണ്ട്. എന്നാൽ ഇതിനെല്ലാം അധിക വില നൽകണം. നിത അംബാനിയുടെ ഫാൻ്റം വളരെയധികം കസ്റ്റമൈസ് ചെയ്തിരിക്കുന്നതിനാൽ, 12 കോടി രൂപയ്ക്ക് മുകളിൽ ആണ് വില എങ്കിലും കസ്റ്റമൈസ് ചെയ്തതിന് എത്ര വിലയായി എന്ന് വ്യക്തമല്ല 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം